Sections

മോട്ടോറോള മോട്ടോ ജി77 പവർ വിൽപ്പന ആരംഭിച്ചു

Tuesday, Jul 14, 2026
Reported By Admin
Motorola Moto G77 Power Launched in India at ₹23,999

ന്യൂഡൽഹി: മോട്ടോറോളയുടെ പുതിയ മോട്ടോ ജി77 പവർ സ്മാർട്ട്ഫോൺ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് ഓഫറുകൾ ഉൾപ്പെടെ 23,999 രൂപ മുതലാണ് വില. ഫ്ലിപ്കാർട്ട്, മോട്ടോറോളയുടെ ഔദ്യോഗിക വെബ്സൈറ്റ്, മറ്റു പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഇന്ന് (ജൂലൈ 13) മുതൽ ഫോൺ ലഭ്യമാകും.

50 മെഗാപിക്സൽ സോണി ലിറ്റിയ 600 പ്രധാന ക്യാമറ, 32 മെഗാപിക്സൽ സെൽഫി ക്യാമറ, 6.72 ഇഞ്ച് എഫ്എച്ച്ഡി+ 120 ഹേർട്സ് ഡിസ്പ്ലേ, സാധാരണ ഉപയോഗത്തിൽ മൂന്ന് ദിവസം വരെ ബാക്കപ്പ് നൽകുന്ന 7000എംഎഎച്ച് ബാറ്ററി, 30 വാട്ട് ടർബോപവർ ഫാസ്റ്റ് ചാർജിങ്, മീഡിയടെക് ഡൈമെൻസിറ്റി 6400 പ്രോസസർ, 5ജി പിന്തുണ എന്നിവയാണ് പ്രധാന സവിശേഷതകൾ. കോർണിംഗ് ഗൊറില്ല ഗ്ലാസ് 7ഐ സംരക്ഷണം, ഐപി64 വാട്ടർ-റെസിസ്റ്റന്റ് ഡിസൈൻ, 6 വാട്ട് റിവേഴ്സ് ചാർജിങ് എന്നിവയും ഫോണിലുണ്ട്.

24 ജിബി വരെ റാം ബൂസ്റ്റ്, 1ടിബി വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജ്, ഗൂഗിൾ ജെമിനി, 'സർക്കിൾ ടു സെർച്ച്' തുടങ്ങിയ എഐ ഫീച്ചറുകളും ഫോണിലുണ്ട്. കൂടാതെ 3,000 രൂപയുടെ ബാങ്ക് ക്യാഷ്ബാക്ക് ഓഫറും ജിയോ ഉപഭോക്താക്കൾക്ക് പ്രത്യേക ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.