- Trending Now:
ന്യൂഡൽഹി, സെപ്റ്റംബർ 28: ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്ല്യൺ ഡേയ്സ് സെയ്ലിനോടനുബന്ധിച്ച് മോട്ടോറോള വിവിധ സ്മാർട്ട്ഫോണുകൾക്ക് പ്രത്യേക ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ചു. #BigBillionMotorush പ്രചാരണത്തിന്റെ ഭാഗമായി മോട്ടോറോള എഡ്ജ് 70 ഫ്യൂഷൻ, എഡ്ജ് 70 പ്രോ, എഡ്ജ് 70 പ്രോ പ്ലസ്, മോട്ടോ ജി37 പവർ, മോട്ടോറോള സിഗ്നേച്ചർ തുടങ്ങിയ മോഡലുകളാണ് ആകർഷകമായ വിലയിൽ ലഭ്യമാക്കുന്നത്.
മോട്ടോറോള എഡ്ജ് 70 ഫ്യൂഷൻ 8+128ജിബി പതിപ്പ് 29,999 രൂപയ്ക്കും 12+256ജിബി പതിപ്പ് 32,999 രൂപയ്ക്കും 12+512ജിബി പതിപ്പ് 34,999 രൂപയ്ക്കും ലഭിക്കും. 50എംപി സോണി ലിറ്റിയ 710 ക്യാമറ, 1.5കെ 120ഹേർട്സ് ക്വാഡ്-കേർവ്ഡ് ഡിസ്പ്ലേ, 7,000എംഎഎച്ച് ബാറ്ററി, 68വാട്ട് ടർബോപവർ ചാർജിംഗ് എന്നിവയാണ് പ്രധാന സവിശേഷതകൾ.
മോട്ടറോള എഡ്ജ് 70 പ്രോ 8+256ജിബി പതിപ്പ് 36,999 രൂപയ്ക്കും 12+256ജിബി പതിപ്പ് 39,999 രൂപയ്ക്കും ലഭിക്കും. മീഡിയടെക് ഡൈമെൻസിറ്റി 8500 എക്സ്ട്രീം പ്രോസസർ, ട്രിപ്പിൾ 50എംപി ക്യാമറ സംവിധാനം, 1.5കെ 144ഹേർട്സ് ഡിസ്പ്ലേ എന്നിവയാണ് പ്രധാന സവിശേഷതകൾ. എഡ്ജ് 70 പ്രോ പ്ലസ് 12+256ജിബി പതിപ്പ് 44,999 രൂപയ്ക്കാണ് ലഭിക്കുക. 3.5X പെരിസ്കോപ്പ് ക്യാമറ, 50X എഐ സൂം, 6,500എംഎഎച്ച് ബാറ്ററി, 90വാട്ട് ചാർജിംഗ് എന്നിവ ഇതിലുണ്ട്.
മോട്ടോ ജി37 പവർ 4+64ജിബി പതിപ്പ് 16,999 രൂപയ്ക്കും 4+128ജിബി പതിപ്പ് 18,999 രൂപയ്ക്കും ലഭിക്കും. 8+128ജിബി പതിപ്പിന് 24,999 രൂപയാണ് വില. മീഡിയടെക് ഡൈമെൻസിറ്റി 6400 ചിപ്സെറ്റ്, 7,000എംഎഎച്ച് ബാറ്ററി, 33വാട്ട് ചാർജിംഗ്, 120ഹേർട്സ് ഡിസ്പ്ലേ എന്നിവയാണ് പ്രധാന സവിശേഷതകൾ.
മോട്ടോറോള സിഗ്നേച്ചർ 12+256ജിബി പതിപ്പ് 57,499 രൂപയ്ക്കും 16+512ജിബി പതിപ്പ് 62,499 രൂപയ്ക്കും ലഭിക്കും. ട്രിപ്പിൾ 50എംപി സോണി ലിറ്റിയ ക്യാമറ സംവിധാനം, 100X സൂപ്പർ സൂം പ്രോ, 8കെ ഡോൾബി വിഷൻ, സ്നാപ്ഡ്രാഗൺ 8 ജെൻ 5 പ്ലാറ്റ്ഫോം, 165ഹേർട്സ് എൽടിപിഒ ഡിസ്പ്ലേ എന്നിവയാണ് പ്രധാന സവിശേഷതകൾ.
ഫ്ലിപ്കാർട്ട് ബിഗ് ബില്ല്യൺ ഡേയ്സ് സെയ്ൽ സെപ്റ്റംബർ 27ന് വൈകിട്ട് ആരംഭിച്ചതായി കമ്പനി അറിയിച്ചു. സ്റ്റോക്ക് ലഭ്യത അനുസരിച്ചാണ് ഓഫർ വിലകൾ ബാധകമാകുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.