Sections

ടാറ്റ എഐഎ 'മൊമെൻറം വാല്യൂ 50 ഇൻഡക്സ് ഫണ്ട്' അവതരിപ്പിച്ചു

Tuesday, Sep 29, 2026
Reported By Admin
Tata AIA Launches Momentum Value 50 Index Fund

  • മൊമെൻറം, വാല്യൂ നിക്ഷേപങ്ങൾ സംയോജിപ്പിച്ച് ടാറ്റ എഐഎയുടെ പുതിയ യൂലിപ് പദ്ധതി

കൊച്ചി: മാറിക്കൊണ്ടിരിക്കുന്ന വിപണി സാഹചര്യങ്ങളിൽ നിക്ഷേപകർക്ക് മികച്ച അവസരങ്ങൾ ലഭ്യമാക്കുന്നതിനായി ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് മൊമെൻറം വാല്യൂ 50 ഇൻഡക്സ് ഫണ്ട് പുറത്തിറക്കി. മൊമെൻറം, വാല്യൂ എന്നീ രണ്ട് നിക്ഷേപ രീതികൾ സംയോജിപ്പിച്ച് രൂപകൽപ്പന ചെയ്തിട്ടുള്ള ഈ പുതിയ യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ നിക്ഷേപകർക്ക് വൈവിധ്യമാർന്ന ഇക്വിറ്റി പങ്കാളിത്തത്തോടൊപ്പം ലൈഫ് ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കുന്നു. വ്യത്യസ്ത മേഖലകളും കമ്പനികളും ഉൾപ്പെടുന്ന ഇക്വിറ്റി വിപണിയിലെ മാറ്റങ്ങളെ ഉൾക്കൊണ്ട് നിക്ഷേപകർക്ക് സുരക്ഷിതമായ അവസരങ്ങൾ ഒരുക്കുക എന്നതാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

വിപണിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കമ്പനികളെ കണ്ടെത്തി നിക്ഷേപം നടത്തുന്ന മൊമെൻറം രീതിയും, അടിസ്ഥാനപരമായി മികച്ച മൂല്യമുള്ള കമ്പനികളെ തിരഞ്ഞെടുക്കുന്ന വാല്യൂ രീതിയുമാണ് ഈ ഫണ്ടിൽ പ്രധാനമായും സംയോജിപ്പിച്ചിരിക്കുന്നത്. വിവിധ വിപണി ഘട്ടങ്ങളിൽ ഓരോ മേഖലകളുടെയും കമ്പനികളുടെയും പ്രകടനങ്ങളിൽ മാറ്റങ്ങൾ വരാറുള്ളതിനാൽ, ഒരൊറ്റ നിക്ഷേപ രീതിയെ ആശ്രയിക്കുന്നതിന് പകരം ഇത്തരം മാറ്റങ്ങളെ ഫലപ്രദമായി നേരിടാൻ ഈ സംയോജിത രീതി നിക്ഷേപകരെ സഹായിക്കും.

ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റിയുടെ നിയന്ത്രണ വ്യവസ്ഥകൾക്ക് പൂർണമായും വിധേയമായി ബിഎസ്ഇ 500ലെ കമ്പനികളിൽ നിന്നാണ് ഈ ഫണ്ടിലേക്കുള്ള നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നത്. കസ്റ്റമൈസ് ചെയ്ത ബിഎസ്ഇ 500 മൊമെൻറം വാല്യൂ 50 ഇൻഡക്സ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ ഫണ്ടിൻറെ എൺപത് മുതൽ നൂറ് ശതമാനം വരെയുള്ള നിക്ഷേപങ്ങൾ ഇക്വിറ്റിയിലും അനുബന്ധ നിക്ഷേപങ്ങളിലുമാണ് നടത്തുക. ബാക്കി വരുന്ന ഇരുപത് ശതമാനം വരെയുള്ള തുക കാഷ്, മണി മാർക്കറ്റ്, മ്യൂച്വൽ ഫണ്ട് എന്നിവിടങ്ങളിലായും നിക്ഷേപിക്കും. പത്ത് രൂപ അടിസ്ഥാന നിരക്കിൽ ആരംഭിക്കുന്ന ഈ പുതിയ ഫണ്ട് ഓഫർ 2026 സെപ്റ്റംബർ 30 വരെയാണ് നിക്ഷേപകർക്കായി ലഭ്യമാകുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.