- Trending Now:
ന്യൂഡൽഹി: മോട്ടോറോള ഇന്ത്യയിലെ സ്മാർട്ട്ഫോണുകളിൽ ആൻഡ്രോയ്ഡ് 17 അപ്ഡേറ്റ് പുറത്തിറക്കിത്തുടങ്ങി. ആദ്യം മോട്ടോറോള സിഗ്നേച്ചർ ശ്രേണിയിലാണ് അപ്ഡേറ്റ് ലഭ്യമാകുക. തുടർന്ന് ഘട്ടംഘട്ടമായി മറ്റ് മോഡലുകളിലേക്കും എത്തിക്കും.
പുതിയ പതിപ്പിൽ മെച്ചപ്പെടുത്തിയ സ്വകാര്യതയും സുരക്ഷയും, കൂടുതൽ ലളിതമായ ക്രമീകരണ സംവിധാനം, വ്യക്തിഗതമാക്കൽ സൗകര്യങ്ങൾ, ഉപകരണ പരിശോധന, ഇൻസ്റ്റന്റ് ഹോട്ട്സ്പോട്ട് തുടങ്ങിയ ഫീച്ചറുകളുണ്ട്. സർക്കിൾ ടു സെർച്ചിൽ തത്സമയ വിവർത്തനവും ക്വിക്ക് ഷെയറിൽ ഐഒഎസ് ഉപയോക്താക്കളുമായി ഉള്ളടക്കം പങ്കിടാനുള്ള സൗകര്യവും ലഭിക്കും.
സന്ദേശങ്ങളിലെ തട്ടിപ്പുകൾ തിരിച്ചറിയാൻ മുന്നറിയിപ്പ് നൽകുന്ന സംവിധാനവും അറിയിപ്പുകൾ കൂടുതൽ കാര്യക്ഷമമായി ക്രമീകരിക്കുന്ന സൗകര്യവും പുതിയ അപ്ഡേറ്റിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.