Sections

കൊതുക് ശല്യത്തിൽ ഉറക്കം നഷ്ടപ്പെടൽ: ദക്ഷിണേന്ത്യയുടെ ഉൽപ്പാദനക്ഷമതയെ ഗുരുതരമായി ബാധിക്കുന്നതായി ഗുഡ്നൈറ്റ് പഠനം

Thursday, Apr 25, 2024
Reported By Admin
Study by Goodknight

കൊച്ചി: കൊതുക് ശല്യം മൂലമുള്ള ഉറക്കക്കുറവ് കാരണം ആളുകൾക്ക് സമ്മർദ്ദവും ക്ഷീണവും അനുഭവപ്പെടുന്നത് ഇന്ത്യയുടെ പകുതിയിലധികം (58 ശതമാനം) ഉൽപ്പാദനക്ഷമതയേയും ബാധിക്കുന്നു. ഗോദ്റെജ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡിൻറെ (ജിസിപിഎൽ) രാജ്യത്തെ മുൻനിര ഗാർഹിക പ്രാണിനാശിനി ബ്രാൻഡായ ഗുഡ്നൈറ്റ് നടത്തിയ സർവേ റിപ്പോർട്ടിലാണ് ഈ വിവരം ചൂണ്ടിക്കാട്ടുന്നത്.

ഏപ്രിൽ 25ലെ ലോക മലേറിയ ദിനാചരണത്തിൻറെ ഭാഗമായാണ് കമ്പനി മാർക്കറ്റ് റിസർച്ച് സ്ഥാപനമായ യുഗോവിൻറെ നേതൃത്വത്തിൽ 'ഒരു കൊതുക്, എണ്ണമറ്റ ഭീഷണികൾ' എന്ന തലക്കെട്ടിൽ രാജ്യവ്യാപകമായി സർവേ സംഘടിപ്പിച്ചത്. കൊതുകു ശല്യത്തെക്കുറിച്ചുള്ള ആളുകളുടെ പൊതു മനോഭാവങ്ങൾ പരിശോധിക്കുകയും കൊതുക് പരത്തുന്ന രോഗങ്ങളുടെ അപകടസാധ്യതകൾ വിലയിരുത്തുകയുമാണ് സർവേ ലക്ഷ്യംവെച്ചത്.

സർവേയിൽ പങ്കെടുത്തവരിൽ 62 ശതമാനം പുരുഷന്മാരും 53 ശതമാനം സ്ത്രീകളും കൊതുക് ഉറക്കം കെടുത്തുന്നത് തങ്ങളുടെ ഉൽപാദന ക്ഷമതയെ ബാധിക്കുന്നതായി വെളിപ്പെടുത്തി. വ്യവസായ മേഖലയിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം കൊതുക് പരത്തുന്ന മലേറിയ പോലുള്ള രോഗങ്ങൾ മൂലം മാത്രം ഇന്ത്യയ്ക്ക് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത ഏകദേശം 16000 കോടി രൂപയാണ്.

കേരളം, തമിഴ്നാട്, കർണാടക, അന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ദക്ഷിണേന്ത്യയാണ് കൊതുകു ശല്യത്തിന് ഏറ്റവുമധികം ഇരയാകുന്ന രണ്ടാമത്തെ മേഖല. ഇവിടെ 57 ശതമാനം ആളുകളാണ് കൊതുകു മൂലമുണ്ടാകുന്ന അസ്വസ്ഥമായ ഉറക്കം മൂലം ഉത്പാദന ക്ഷമത കുറഞ്ഞെന്ന് വ്യക്തമാക്കിയത്. 67 ശതമാനവുമായി രാജ്യത്തിൻറെ പടിഞ്ഞാറൻ മേഖലയിലാണ് ഈ പ്രശ്നം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. വടക്കേയിന്ത്യൻ 56 ശതമാനം പേരെയും കിഴക്കൻ മേഖലയിൽ ഇത് 49 ശതമാനം പേരെയുമാണ് ബാധിച്ചിരിക്കുന്നത്.

ഇന്ത്യയിൽ വർഷത്തിൽ 40 ദശലക്ഷത്തിലധികം പേർക്കാണ് കൊതുമൂലമുള്ള മലേറിയ, ഡെങ്കു തുടങ്ങിയ രോഗങ്ങൾ ബാധിക്കുന്നത്. ഇന്ത്യയിലെ കൊതുക് പ്രശ്നത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയും ഇതിനെതിരെ പ്രവർത്തിക്കാൻ കുടുംബങ്ങളെ പ്രാപ്തരാക്കുകയും അതോടൊപ്പം മിതമായ നിരക്കിലുള്ളതും നൂതനവുമായ പരിഹാരങ്ങൾ ലഭ്യമാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് ഇന്ത്യ ചീഫ് മാർക്കറ്റിങ് ഓഫീസർ അശ്വിൻ മൂർത്തി പറഞ്ഞു.

ഇന്ത്യയിലുടനീളമുള്ള 1,011 ആളുകൾ ഈ സർവേയിൽ പങ്കെടുത്തു അതിൽ 330 പേർ ദക്ഷിണേന്ത്യയിൽ നിന്നുള്ളവരാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.