- Trending Now:
പൂനെ: വിദ്യാർഥികൾക്ക് ആഗോള വിദ്യാഭ്യാസ-ഗവേഷണ അവസരങ്ങൾ വിപുലമാക്കുന്നതിനായി പൂനെയിലെ എംഐടി വേൾഡ് പീസ് യൂണിവേഴ്സിറ്റി (എംഐടി-ഡബ്ല്യുപിയു) ജർമ്മനിയിലെ ബെർലിൻ സ്കൂൾ ഓഫ് ബിസിനസ് ആൻഡ് ഇന്നൊവേഷനുമായി (ബിഎസ്ബിഐ) ധാരണാപത്രം ഒപ്പുവച്ചു. അക്കാദമിക്-സാംസ്കാരിക കൈമാറ്റം, സംയുക്ത ഗവേഷണം, വിദ്യാർഥി-അധ്യാപക കൈമാറ്റ പരിപാടികൾ, സാങ്കേതികവിദ്യ അധിഷ്ഠിത പഠന-നവീകരണ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് സഹകരണം നൽകുകയാണ് കരാറിന്റെ ലക്ഷ്യം.
ധാരണാപത്രം എംഐടി-ഡബ്ല്യുപിയു എക്സിക്യൂട്ടീവ് പ്രസിഡന്റ് ഡോ. രാഹുൽ വി. കരാഡും ബിഎസ്ബിഐ പ്രൊവോസ്റ്റ് പ്രൊഫ. ഡോ. കിരിയാക്കോസ് കുവേലിയോട്ടിസും ചേർന്ന് ഒപ്പുവെച്ചു. ഇന്ത്യയും യൂറോപ്പും തമ്മിലുള്ള അക്കാദമിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ആഗോള നിലവാരത്തിലുള്ള പഠന-ഗവേഷണ അവസരങ്ങൾ വിദ്യാർഥികൾക്ക് ഒരുക്കുന്നതിനും ഈ സഹകരണം സഹായകരമാകുമെന്ന് ഇരു സ്ഥാപനങ്ങളും അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.