- Trending Now:
പുനെ: പ്രശസ്ത വാസ്തുശിൽപിയും പത്മഭൂഷൺ ജേതാവുമായ ഹഫീസ് കോൺട്രാക്ടറുടെ പേരിൽ എംഐടി വേൾഡ് പീസ് യൂണിവേഴ്സിറ്റി ഹഫീസ് കോൺട്രാക്ടർ സ്കൂൾ ഓഫ് ആർക്കിടെക്ചർ ആരംഭിച്ചു. വ്യവസായ ആവശ്യങ്ങൾക്കനുസരിച്ചുള്ള പരിശീലനം, സുസ്ഥിര വാസ്തുശിൽപം, സാങ്കേതിക നവീകരണം, പ്രായോഗിക പഠനം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതാണ് പുതിയ സ്കൂളെന്ന് സർവകലാശാല അറിയിച്ചു.
കൗൺസിൽ ഓഫ് ആർക്കിടെക്ചറിന്റെയും ദേശീയ വിദ്യാഭ്യാസ നയത്തിന്റെയും (എൻഇപി 2020) മാർഗനിർദേശങ്ങൾ പാലിച്ചുള്ള അഞ്ചുവർഷ ബാച്ചിലർ ഓഫ് ആർക്കിടെക്ചർ (ബി.ആർക്.) ആണ് പ്രധാന കോഴ്സ്. ആധുനിക ഡിസൈൻ സ്റ്റുഡിയോകൾ, ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിങ് (ബിഐഎം), ഡിജിറ്റൽ ഡിസൈൻ സൗകര്യങ്ങൾ, നിർബന്ധിത ഇന്റേൺഷിപ്പുകൾ, വ്യവസായ വിദഗ്ധരുടെ മാർഗനിർദേശം എന്നിവയും കോഴ്സിന്റെ ഭാഗമാകും. ബി.ആർക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചതായും സർവകലാശാല അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.