- Trending Now:
തലസ്ഥാന നഗരിയിലെ മലയോര പ്രദേശമായ നെടുമങ്ങാട് കാർഷിക ബ്ലോക്കിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരത്തിനുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിച്ചുകൊണ്ട് കൃഷിമന്ത്രി പി പ്രസാദും , ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിലും കൂടെ ഉദ്യോഗ സംഘവും കർഷകരുടെ കൃഷിയിട സന്ദർശനം നടത്തുകയുണ്ടായി. നെടുമങ്ങാട് കാർഷിക ബ്ലോക്കിൽ കൃഷിവകുപ്പ് സംഘടിപ്പിച്ചിട്ടുള്ള കർഷക സമ്പർക്ക പരിപാടിയായ കൃഷിദർശന്റെ ഭാഗമായാണ് മന്ത്രിമാരും സംഘവും കൃഷിയിടങ്ങൾ സന്ദർശിച്ച് പ്രശ്നങ്ങൾ വിലയിരുത്തിയത്.
നെടുമങ്ങാട് ബ്ലോക്ക് പരിധിയിൽ ഉൾപ്പെടുന്ന കുടപ്പനക്കുന്ന്, കരകുളം, വെമ്പായം പനവൂർ, ആനാട്,അരുവിക്കര പഞ്ചായത്തുകളിലെയും നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെയും കൃഷിയിടങ്ങളാണ് മന്ത്രിമാർ സന്ദർശിച്ചത്. എം എൽ എ മാരായ വി കെ പ്രശാന്ത്, ഡി കെ മുരളി, സ്റ്റീഫൻ എന്നിവരും അവരുടെ മണ്ഡലങ്ങളിൽ മന്ത്രിമാർക്കൊപ്പം ഉണ്ടായിരുന്നു.
സർക്കാർ വിവിധ പദ്ധതികളേക്ക് ടെൻഡറുകൾ ക്ഷണിച്ചു... Read More
കാർഷിക കർമ്മസേന അംഗങ്ങൾക്ക് പ്രത്യേക ഇൻഷുറൻസ് പദ്ധതി
കാർഷിക കർമ്മ സേനയിലെ ടെക്നീഷ്യൻമാർക്ക് പ്രത്യേക ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്നും ഇതിനായി ഈ സാമ്പത്തിക വർഷം തന്നെ 20 ലക്ഷം രൂപ വകയിരുത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ നാലായിരത്തോളം കാർഷിക കർമസേന ടെക്നീഷ്യന്മാർക്ക് ആശ്വാസകരമായ പ്രഖ്യാപനമാണ് മന്ത്രി കൃഷിദർശൻ വേദിയിൽ നടത്തിയത്. കാർഷിക കർമ്മസേനയെ യന്ത്രവൽകൃത സേനയാക്കി ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും, എല്ലാ പഞ്ചായത്തുകളിലെയും കാർഷിക മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന് കാർഷിക കർമ്മസേനകളെ ശാക്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കർഷകർക്ക് കുടിശ്ശികത്തുക രണ്ട് ദിവസത്തിനകം
കർഷകരുടെ ഉൽപ്പന്നങ്ങൾ സംഭരിച്ച വകയിൽ ഹോർട്ടികോർപ് ഡിസംബർ 31 വരെ കർഷകർക്ക് നൽകുവാൻ ഉണ്ടായിരുന്ന കുടിശ്ശികത്തുക മുഴുവനായും തന്നെ രണ്ട് ദിവസത്തിനകം നൽകുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. കർഷകരിൽ നിന്നും സംഭരിക്കുന്ന ഉൽപ്പന്നങ്ങൾ കേട് കൂടാതെ സൂക്ഷിക്കുവാൻ നെടുമങ്ങാട് വേൾഡ് മാർക്കറ്റിലെ ശീതീകരണ സംഭരണി ഉടൻ പ്രവർത്തനക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.
ചെറുകിടതൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് ധനസഹായം... Read More
കാർഷിക വിളകളെ അടിസ്ഥാനമാക്കിയുള്ള പദ്ധതി ആസൂത്രണത്തിൽ നിന്നും മാറി കൃഷിയിടത്തെ അടിസ്ഥാനമാക്കിയുള്ള പദ്ധതി ആസൂത്രത്തിനാണ് കൃഷിവകുപ്പ് തുടക്കം കുറിച്ചിരിക്കുന്നത് . ഇത്തരത്തിൽ ആസൂത്രണം നടപ്പിലാക്കുന്നതിലൂടെ മൂല്യ വർദ്ധിത സംരംഭകത്വ സാദ്ധ്യതകൾ കണ്ടെത്തുന്നതിനും, അതിലൂടെ കർഷകന് വരുമാനം വർദ്ധിപ്പിക്കുവാനും കഴിയും . കൃഷിക്കൂട്ടങ്ങളെ കൂടുതൽ ശാക്തീകരിച്ചുകൊണ്ട് ഉത്പാദനം മുതൽ വിപണനം വരെയുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.