Sections

മില്‍മ പാല്‍വില വര്‍ദ്ധനവ് നാളെ മുതല്‍

Wednesday, Nov 30, 2022
Reported By MANU KILIMANOOR

ഗുണമേന്മയുള്ള പാലിന് വില ലഭിക്കുന്ന തരത്തില്‍ തന്നെയാണ് ചാര്‍ട്ട് തയ്യാറാക്കിയതെന്ന് മില്‍മ

മില്‍മ പാല്‍ വിലവര്‍ദ്ധന നാളെ മുതല്‍ പ്രാബല്യത്തില്‍ . ഓരോ ഇനത്തിനും ലിറ്ററിന് ആറ് രൂപ കൂടും. മില്‍മ നിയോഗിച്ച സമിതി നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വില വര്‍ദ്ധിപ്പിക്കുന്നത്.ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന നീല കവര്‍ ടോണ്‍ഡ് മില്‍ക്കിന് 52 രൂപയാകും. 46 രൂപയായിരുന്നു ഇതിന്റെ പഴയവില. തൈര്, വെണ്ണ, നെയ്യ് തുടങ്ങിയവയ്ക്കും വില കൂടും. ഇപ്പോഴത്തെ വിലയേക്കാള്‍ അഞ്ച് രൂപ മൂന്ന് പൈസയാണ് കൂടുതലായി കര്‍ഷകന് ലഭിക്കുക.

പാലിന്റെ ഗുണനിലവാരം അനുസരിച്ച് 38.40 രൂപ മുതല്‍ 43.50 രൂപ വരെ കര്‍ഷകന് ലഭിക്കും. അതേസമയം പാല്‍ വില കൂട്ടിയെങ്കിലും പ്രതീക്ഷിക്കുന്ന ലാഭം കിട്ടില്ലെന്ന് കര്‍ഷകരും ക്ഷീരസംഘം ഭാരവാഹികളും ആരോപിച്ചു.പാല്‍വിലയുടെ നേട്ടം പൂര്‍ണമായും ലഭ്യമാകുന്ന രീതിയിലല്ല ഗുണമേന്മ ചാര്‍ട്ട് രൂപപ്പെടുത്തിയതെന്നാണ് ആരോപണം. എന്നാല്‍ ഗുണമേന്മയുള്ള പാലിന് വില ലഭിക്കുന്ന തരത്തില്‍ തന്നെയാണ് ചാര്‍ട്ട് തയ്യാറാക്കിയതെന്ന് മില്‍മയും പ്രതികരിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.