- Trending Now:
തിരുവനന്തപുരം: മികച്ച ജനപ്രിയ ബ്രാൻഡിനുള്ള മെട്രോ മാർട്ട് എം.എസ്.എം.ഇ. അവാർഡ് മിൽമയ്ക്ക് സമ്മാനിച്ചു. മന്ത്രി ആൻറണി രാജുവിൽനിന്നും മിൽമ പർച്ചേസ് ആൻഡ് മാർക്കറ്റിങ് മാനേജർ എ.ഗോപകുമാർ പുരസ്‌കാരം ഏറ്റുവാങ്ങി.
തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡൻറ് എസ്.എൻ.രഘുചന്ദ്രൻ നായർ അധ്യക്ഷനായി. ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ ജി.മാധവൻ നായർ, ആർക്കിടെക്ട് ശങ്കർ, കെ.എസ്.ഐ.ഡി.സി. മാനേജിങ് ഡയറക്ടർ എം.ജി.രാജമാണിക്യം, കനറാ ബാങ്ക് സർക്കിൾ ഹെഡ് എസ്.പ്രേംകുമാർ, കേരള ട്രാവൽ മാർട്ട് പ്രസിഡൻറ് ബേബി മാത്യു സോമതീരം, മെട്രോ മാർട്ട് മാനേജിങ് ഡയറക്ടർ സിജി നായർ എന്നിവർ പങ്കെടുത്തു.
മെട്രോ മാർട്ടും തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.