Sections

ഔഷധ സസ്യ തോട്ടത്തില്‍ നിന്ന് ആരോഗ്യം മാത്രമല്ല പണവും നേടാം

Sunday, May 15, 2022
Reported By admin
medicinal plant garden

മികച്ച ദഹനത്തിനും നല്ല ആരോഗ്യത്തിനുമായി നാം കഴിക്കുന്ന പല ഭക്ഷണങ്ങളിലും ഇത് സജീവമായി ഉപയോഗിക്കാറുണ്ട്.

 

ആയൂര്‍വേദത്തിലും നാട്ടുവൈദ്യത്തിലും ഉപയോഗിക്കുന്ന ഔഷധ സസ്യങ്ങള്‍ക്കും സുഗന്ധവ്യജ്ഞനങ്ങള്‍ക്കും ഇന്ന് വലിയ ഡിമാന്റാണ്.വിദേശ രാജ്യങ്ങളിലേക്ക് പോലും ഇവ ഉപയോഗിച്ചുള്ള മരുന്നുകൂട്ടുകള്‍ കയറ്റി അയയ്ക്കാറുണ്ട്.സുഗന്ധവ്യഞ്ജനങ്ങളില്‍ അയമോദകം ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്നു. മികച്ച ദഹനത്തിനും നല്ല ആരോഗ്യത്തിനുമായി നാം കഴിക്കുന്ന പല ഭക്ഷണങ്ങളിലും ഇത് സജീവമായി ഉപയോഗിക്കാറുണ്ട്. ആരോഗ്യപരമായ നിരവധി ആനുകൂല്യങ്ങള്‍ കൂടാതെ, ശരീരഭാരം കുറയ്ക്കാനും അയമോദകം സഹായിക്കുന്നു. ഇനി ഇതിന്റെ കൃഷിരീതിയെ കുറിച്ച് നോക്കാം.ഇവ കാര്‍ഷിക അടിസ്ഥാനത്തില്‍ കൃഷി ചെയ്താല്‍ മികച്ചൊരു തുക വരുമാനമുണ്ടാക്കാന്‍ സാധിക്കും.

നമ്മുടെ ഔഷധസസ്യ തോട്ടങ്ങളിലും അയമോദകത്തെ കൂടി ഉള്‍പ്പെടുത്താവുന്നതാണ്. തൂക്കുപാത്രങ്ങളില്‍  ഇന്‍ഡോറായും വളര്‍ത്താം. അയമോദകം ഭക്ഷണത്തിലും മരുന്നിലും ഉള്‍പ്പെടുത്തുന്ന ചെടിയാണ്. പെട്ടെന്ന് വളര്‍ന്ന് വ്യാപിക്കുന്നുവെന്നതും പ്രത്യേകതയാണ്. ഇലകള്‍ ആകര്‍ഷകമായതുകൊണ്ട് അലങ്കാരച്ചെടികളുടെ അതിര്‍ത്തിയിലും ഇവ വളര്‍ത്താറുണ്ട്.ഇലകള്‍ പച്ചക്കറിയിലും യോഗര്‍ട്ട് ഉണ്ടാക്കാനും ഉപയോഗിക്കാറുണ്ട്. വിത്തുകള്‍ കറികളിലും ചട്നിയിലും സോസിലും ഉപയോഗിക്കാറുണ്ട്. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാനായി അയമോദകം ഉപയോഗിക്കാറുണ്ട്. ഗ്യാസ് ട്രബിള്‍, വയറിളക്കം, വയറുവേദന എന്നിവ പരിഹരിക്കാന്‍ സഹായിക്കും. ബാക്റ്റീരിയ വഴിയും ഫംഗസ് വഴിയും പകരുന്ന രോഗങ്ങള്‍ തടയാനും ആസ്തമയും ശ്വസനസംബന്ധമായ അസുഖങ്ങളും പരിഹരിക്കാനും അയമോദകത്തിന് കഴിവുണ്ട്.

ഉഷ്ണമേഖലാപ്രദേശങ്ങളില്‍ അയമോദകം കൃഷിഭൂമിയില്‍ തന്നെ വളര്‍ത്താം. വളര്‍ത്താന്‍ എളുപ്പമാണെങ്കിലും നല്ല ആരോഗ്യമുള്ള ചെടികള്‍ കണ്ടെത്താന്‍ പ്രയാസമാണ്. ഏത് തരത്തിലുള്ള മണ്ണിലും വളരുമെങ്കിലും ആല്‍ക്കലൈന്‍ സ്വഭാവമുള്ള മണ്ണാണ് നല്ലത്. ഇത് വളര്‍ത്താന്‍ ധാരാളം ജൈവവളമൊന്നും ആവശ്യമില്ല. ഒരിക്കല്‍ നട്ടാല്‍ കൃത്യമായി വെള്ളമൊഴിക്കണം. അതുപോലെ നല്ല സൂര്യപ്രകാശവും ഉറപ്പുവരുത്തണം.അതുപോലെ മണ്ണില്‍ നല്ല നീര്‍വാര്‍ച്ച ഉറപ്പുവരുത്തണം. അമിതമായി നനയ്ക്കരുത്. ഇത് പെട്ടെന്ന് പടര്‍ന്ന് വളരുന്നതുകൊണ്ട് സ്ഥലം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം.

അയമോദകത്തിന്റെ ചെടിയുടെ മണം വളരെ ദൂരെ നിന്ന് തന്നെ അറിയാന്‍ കഴിയും. കടുംപച്ചനിറത്തിലുള്ള ഇലകളും വെല്‍വെറ്റ് പോലുള്ളതുമാണ്. തൂക്കുപാത്രങ്ങളില്‍ വളര്‍ത്താന്‍ നല്ലതാണ്. ഫെങ്ഷുയി പ്രകാരം ഇതിന്റെ വൃത്താകൃതിയിലുള്ള ഇലകള്‍ ഭാഗ്യം കൊണ്ടുവരാന്‍ നല്ലതാണെന്ന് വിശ്വസിക്കുന്നവരുണ്ട്.അമിതമായി നനച്ച് വേര് ചീയലിന് ഇടവരുത്തരുത്. ഒരിക്കല്‍ മണ്ണില്‍ വേര് പിടിച്ച് വളര്‍ന്ന് കഴിഞ്ഞാല്‍പ്പിന്നെ കാര്യമായ പരിചരണമൊന്നും ആവശ്യമില്ലാതെ ഇടതൂര്‍ന്ന് വളരും.

നേരിട്ട് ഔഷധ ശാലകളിലെത്തിച്ചു നല്‍കിയോ അല്ലെങ്കില്‍ സ്‌പെസ് പ്രോസസിംഗ് യൂണിറ്റുകള്‍ വലിയ തോതില്‍ നല്‍കിയും ഇവ വിറ്റഴിക്കാം.മറ്റ് ഔഷധങ്ങള്‍ക്കൊപ്പം കൃഷി ചെയ്യുന്നത് കൊണ്ട് തന്നെ മറ്റ് സാ്മ്പത്തിക നഷ്ടങ്ങളൊന്നും ഇതിലൂടെ ഉണ്ടാകില്ലെന്നുറപ്പാണ്,


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.