- Trending Now:
IPL സംപേക്ഷണ അവകാശത്തിലൂടെ കാശ് വാരാനൊരുങ്ങി ബിസിസിഐ. മീഡിയ റൈറ്റ്സ് വില്‍ക്കുന്നതിലൂടെ ബിസിസിഐ ലക്ഷ്യമിടുന്നത് 40 മുതല്‍ നാല്പത്തിയയ്യായിരം കോടി രൂപയാണ്.
35,000 കോടി രൂപയാണ് ഐപിഎല്‍ മീഡിയ റൈറ്റ്സിലൂടെ പ്രതീക്ഷിക്കുന്നത് എന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നത്. എന്നാല്‍ ഗാംഗുലിയുടെ പ്രവചനത്തേയും തുക കടത്തി വെട്ടുമെന്നാണ് ഇപ്പോള്‍ കിട്ടുന്ന സൂചന. കാരണം സംപ്രേക്ഷണാവകാശത്തിനായി നീണ്ട നിര തന്നെയാണ് ഉള്ളത്.സോണി സ്പോര്‍ട്സ്, ഡിസ്നി സ്റ്റാര്‍, റിലയന്‍സ്, ആമസോണ്‍ എന്നിവരാണ് ഐപിഎല്‍ മീഡിയ റൈറ്റ്സിനായി പോരിനുള്ള വമ്പന്മാര്‍.
ആത്മവിശ്വാസം കൈമുതലാക്കി അഡ്മിനിസ്ട്രേഷന് ജോലി ഉപേക്ഷിച്ച് സംരംഭകയായി മാറിയ രേണു ... Read More
നാല് വര്‍ഷത്തേക്കാണ് ഐപിഎല്‍ ടെലിവിഷന്‍-ഡിജിറ്റല്‍ ടെലികാസ്റ്റ് അവകാശം ബിസിസിഐ വില്‍ക്കുന്നത്. 2023 മുതല്‍ 2027 വരെയാവും കാലാവധി. മാര്‍ച്ച് അവസാനത്തോടെ ഇതിനായി ഓണ്‍ലൈന്‍ വഴി ലേലം നടക്കും. ടെന്‍ഡറിനുള്ള ക്ഷണപത്രം ഫെബ്രുവരി 10ഓടെ ഇറക്കുമെന്നാണ് സൂചന.
2018-2022 കാലയളവില്‍ ലഭിച്ചതിനേക്കാള്‍ മൂന്നിരട്ടി തുകയാണ് ഇത്തവണ ബിസിസിഐ പ്രതീക്ഷിക്കുന്നത്. 2018-22 വര്‍ഷത്തേക്ക് 16,347 കോടി രൂപയ്ക്കാണ് സംപ്രേഷണ അവകാശം വിറ്റുപോയത്. സ്റ്റാര്‍ ഇന്ത്യക്ക് മുന്‍പ് സോണി പിക്‌ചേഴ്‌സ് നെറ്റ്വര്‍ക്ക് 8,200 കോടി രൂപയ്ക്കാണ് സംപ്രേഷണാവകാശം സ്വന്തമാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.