- Trending Now:
മെഡ് റൈഡ് ആപ്പ് വഴി വീടുകളില്‍ ക്ലിനിക്ക് സൗകര്യം നല്‍കാന്‍ കഴിഞ്ഞത് അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി
വിദഗ്ധ ഡോക്ടറുടെ പരിശോധന മുതല്‍ ആംബുലന്‍സ് സേവനങ്ങള്‍ വരെ ഹോം അധിഷ്ഠിത സേവനങ്ങള്‍ നല്‍കുന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയുടെ മൊബൈല്‍ ആപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഡ്‌റൈഡ് എന്ന സ്ഥാപനമാണ് ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം ഇത്തരമൊരു ആപ്പ് വികസിപ്പിച്ചെടുത്തത്.
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് 16 ആപ്പുകള്‍ നീക്കം ചെയ്തു... Read More
കിടപ്പിലായ രോഗികള്‍ക്കുള്ള ലാബ് ടെസ്റ്റുകള്‍, മരുന്നുകള്‍, പാലിയേറ്റീവ് കെയര്‍ തുടങ്ങിയ നിരവധി സേവനങ്ങള്‍ ഈ ആപ്ലിക്കേഷനിലൂടെ വീട്ടില്‍ ലഭ്യമാണ്.സാങ്കേതികവിദ്യ ഉപയോഗിച്ച് വീടുകള്‍ ഓഫീസുകളായി മാറിയതുപോലെ, മെഡ് റൈഡ് ആപ്പ് വഴി വീടുകളില്‍ ക്ലിനിക്ക് സൗകര്യം നല്‍കാന്‍ കഴിഞ്ഞത് അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.