Sections

ആദ്യമായി ഗിയറുള്ള ഇ ബൈക്ക് ഇന്ത്യന്‍ വിപണിയില്‍ 

Friday, Nov 25, 2022
Reported By MANU KILIMANOOR

ഗിയറുള്ള ഇ-ബൈക്ക് മോഡലിന്റെ പേര് അടങ്ങുന്ന വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല

ഇന്ത്യന്‍ വിപണിയിലെ താരമാകാന്‍ ആദ്യ ഗിയറുള്ള ഇ- ബൈക്ക് അവതരിപ്പിച്ചു. അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാറ്റര്‍ എനര്‍ജി എന്ന കമ്പനിയാണ് ഇലക്ട്രിക് ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്.അതേസമയം, ഗിയറുള്ള ഇ-ബൈക്ക് മോഡലിന്റെ പേര് അടങ്ങുന്ന വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. 'ഇരുപത്തിരണ്ടാം നൂറ്റാണ്ടിലെ മോട്ടോര്‍സൈക്കിള്‍' എന്ന ടാഗ് ലൈനോടെയാണ് ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്. നിലവില്‍, കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇ- ബൈക്കിനെ സംബന്ധിച്ചുള്ള ഹ്രസ്വ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.വീഡിയോയില്‍ 07 എന്ന സ്റ്റിക്കര്‍ വണ്ടിയുടെ ഇരുവശങ്ങളിലുമായി ഘടിപ്പിച്ചിട്ടുണ്ട്. 4- സ്പീഡ് ഗിയര്‍ ബോക്‌സ്, എബിഎസ് എന്നിവയാണ് പ്രധാന സവിശേഷതകള്‍. കൂടാതെ, 5.0 kwh ലിക്വിഡ്- കുള്‍ ബാറ്ററിയും നല്‍കിയിട്ടുണ്ട്.

പ്രധാനമായും മൂന്ന് വേരിയന്റുകളിലാണ് ഇലക്ട്രിക് ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്. 125- 150 കിലോമീറ്റര്‍ റേഞ്ച് ലഭ്യമാണ്. 10.5 കിലോവാട്ടിന്റെ മോട്ടോര്‍ 520 എന്‍എം ടോര്‍ക്കാണ് നല്‍കുന്നത്. കൂടാതെ, 5 മണിക്കൂര്‍ കൊണ്ട് പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.