- Trending Now:
മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് & ഡയമണ്ട്സ് ഉൾപ്പെടെയുള്ള വിവിധ ബിസിനസ് സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്ന മലബാർ ഗ്രൂപ്പ് നടപ്പാക്കി വരുന്ന ഹംഗർ ഫ്രീ വേൾഡ് പദ്ധതി മുംബൈ കാന്തിവ്ലി ഈസ്റ്റിലെ വാജ്പേയ് കൗശല്യ വികാസ് കേന്ദ്രയിലും ആരംഭിച്ചു. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
പട്ടിണി രഹിത ലോകം ലക്ഷ്യമാക്കി ദുർബല വിഭാഗങ്ങൾക്കിടയിൽ പോഷകാഹാരം നൽകുന്നതിനായി മലബാർ ഗ്രൂപ്പ് നടപ്പാക്കി വരുന്ന ഏറ്റവും പ്രധാനപ്പെട്ട സി എസ് ആർ പ്രവർത്തനങ്ങളിലൊന്നാണ് ഹംഗർ ഫ്രീ വേൾഡ് പദ്ധതി. വാജ്പേയ് കൗശല്യ വികാസ് കേന്ദ്രയിലും പദ്ധതി ആരംഭിച്ചതോടെ ഇവിടെ പഠനം നടത്തുന്ന 100 വിദ്യാർത്ഥികൾക്ക് മലബാർ ഗ്രൂപ്പ് പ്രതിദിനം പോഷകാഹാരം നൽകും. ഇത് അവരുടെ ആരോഗ്യ സംരക്ഷണത്തിന് തുണയാകുന്നതിനൊപ്പം തന്നെ പഠനത്തിൻറെ ഭാഗമായുള്ള വൊക്കേഷണൽ ട്രെയിനിംഗ്, സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ, കരിയർ വികസനം, ഭാവി തൊഴിലവസരങ്ങൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവരെ സഹായിക്കുകയും ചെയ്യും. പോഷക സമൃദ്ധമായ ഭക്ഷണം നൽകിക്കൊണ്ട് യുവാക്കളുടെ പഠനം, നൈപുണ്യ വികസനം, ഭാവി തൊഴിലവസരങ്ങൾ എന്നിവയെ പിന്തുണയ്ക്കുകയെന്ന മഹത്തായ ലക്ഷ്യം കൂടി ഹംഗർ ഫ്രീ വേൾഡ് പദ്ധതിക്കുണ്ട്. അതോടൊപ്പം പാർശ്വവത്ക്കരിക്കപ്പെട്ട ജനങ്ങളെ സമൂഹത്തിൻറെ മുഖ്യധാരയിലേക്കെത്തിക്കുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനും ഈ പദ്ധതി വലിയ പങ്ക് വഹിക്കുന്നുണ്ട്.
പട്ടിണി നിർമാർജനത്തിനും സാമൂഹിക നന്മയ്ക്കുമായുള്ള മലബാർ ഗ്രൂപ്പിൻറെ നിരന്തരമായ പ്രതിബദ്ധതയാണ് ഹംഗർ ഫ്രീ വേൾഡ് പദ്ധതിയിലൂടെ പ്രതിഫലിക്കുന്നത്. ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലായി 1,30,000 പേർക്കും ആഫ്രിക്കൻ രാജ്യമായ സാംബിയയിലും എത്യോപ്യയിലുമായി 15,000 പേർക്കും ദിവസേന ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.
സാമൂഹിക മുന്നേറ്റവും രാജ്യത്തിൻറെ പുരോഗതിയും ലക്ഷ്യമാക്കി മലബാർ ഗ്രൂപ്പ് തങ്ങളുടെ പ്രതിവർഷ വ്യാപാര ലാഭത്തിൻറെ 5 ശതമാനം വിവിധ സി എസ് ആർ പ്രവർത്തനങ്ങൾക്കായി നീക്കിവെയ്ക്കുന്നുണ്ട്. ഈ പ്രതിബദ്ധത കൂടുതൽ ശക്തമാക്കിക്കൊണ്ട്, 2026-27 സാമ്പത്തിക വർഷത്തേക്ക് 200 കോടി രൂപയുടെ സി.എസ്.ആർ ഫണ്ട് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സാമൂഹിക ക്ഷേമ പദ്ധതികൾക്കായി മലബാർ ഗ്രൂപ്പ് നടത്തുന്ന ഏറ്റവും വലിയ വാർഷിക നീക്കിവെപ്പാണിത്.
കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പീയൂഷ് ഗോയലിൻറെ ദീർഘവീക്ഷണത്തിൻറെ ഫലമായി സ്ഥാപിതമായതാണ് അടൽ ബിഹാരി വാജ്പേയി കൗശല്യ വികാസ് കേന്ദ്ര. യുവാക്കൾക്ക് വൊക്കേഷണൽ ട്രെയിനിംഗ്, സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ, കരിയർ കൗൺസിലിംഗ്, പ്ലേസ്മെൻറ് പിന്തുണ എന്നിവ നൽകുന്ന ഒരു പ്രധാന നൈപുണ്യ വികസന കേന്ദ്രമാണിത്. യുവാക്കളുടെ തൊഴിൽക്ഷമത വർദ്ധിപ്പിക്കുന്നതിനും സുസ്ഥിരമായ ഉപജീവനമാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനും ഈ കേന്ദ്രം സഹായിക്കുന്നു.
യുവാക്കളെ ശാക്തീകരിക്കുന്നതിലും അവരെ അർത്ഥവത്തായ തൊഴിലവസരങ്ങൾക്കായി സജ്ജരാക്കുന്നതിലും നൈപുണ്യ വികസനം സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ?പോഷകാഹാരം ലഭ്യമാക്കിക്കൊണ്ട് വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നത് ഏറ്റവും മഹത്തായ കാര്യമാണ്. പഠനത്തിലും വ്യക്തിഗത വളർച്ചയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് അവരെ പ്രാപ്തരാക്കും. ഇതിലൂടെ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനാകും. ഇത്തരത്തിലുള്ള സംയുക്ത ശ്രമങ്ങൾ യുവാക്കളുടെ വികസനത്തിനും, തൊഴിൽക്ഷമതയ്ക്കുമുള്ള ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് അർത്ഥവത്തായ സംഭാവന നൽകുന്നു.' അദ്ദേഹം പറഞ്ഞു.
പോഷകാഹാരവും വിദ്യാഭ്യാസവും പരസ്പര ബന്ധിതമാണെന്നും അനുകൂലമായ ഒരു പഠനാന്തരീക്ഷത്തിന് ഗുണമേന്മയുള്ള പരിശീലനത്തിനൊപ്പം പോഷകാഹാരവും ആവശ്യമാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് പറഞ്ഞു. ?ഹംഗർ ഫ്രീ വേൾഡ് പദ്ധതിയിലൂടെ ഈ അടിസ്ഥാനപരമായ ആവശ്യം പരിഹരിക്കാനും സ്വയംപര്യാപ്തതയിലേക്കും സാമ്പത്തിക ശാക്തീകരണത്തിലേക്കും എത്താനായി ആളുകളെ പിന്തുണയ്ക്കാനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്. നൈപുണ്യ വികസനവും പോഷകാഹാരവും സാമൂഹിക പിന്തുണയും ഒത്തുചേർന്നുകൊണ്ടുള്ള ഇത്തരം സംരംഭങ്ങൾ യുവാക്കൾക്ക് മികച്ച അവസരങ്ങൾ സൃഷ്ടിക്കുകയും ദീർഘകാല സാമൂഹിക വികസനത്തിന് സംഭാവന നൽകാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു? അദ്ദേഹം പറഞ്ഞു.
അടൽ ബിഹാരി വാജ്പേയി കൗശല്യ വികാസ് കേന്ദ്രയിലെ വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിലൂടെ പോഷകാഹാരം, പഠനം, ഉപജീവന അവസരങ്ങൾ എന്നിവ സമന്വയിപ്പിക്കുന്ന പൊതുവായ പ്രതിബദ്ധതയെയാണ് മലബാർ ഗ്രൂപ്പ് പ്രതിഫലിപ്പിക്കുന്നത്. പട്ടിണി നിർമാർജനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, ഭവന നിർമാണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിലാണ് മലബാർ ഗ്രൂപ്പിൻറെ സി എസ് ആർ പ്രവർത്തനങ്ങൾ പ്രധാനമായും നടപ്പാക്കുന്നത്. സി എസ് ആർ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ വ്യവസ്ഥാപിതവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ മലബാർ ഗ്രൂപ്പിന് സാധിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.