Sections

തെലങ്കാനയില്‍ മലബാര്‍ ഗോള്‍ഡിന്റെ 750 കോടി രൂപയുടെ നിക്ഷേപം

Sunday, Oct 16, 2022
Reported By admin
business

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഏറ്റവും വലിയ ആഭരണനിര്‍മ്മാണ കേന്ദ്രവും ശുദ്ധീകരണശാലയും ആരംഭിക്കുന്നത്

 

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് 750 കോടി രൂപ മുതല്‍മുടക്കില്‍ തെലങ്കാനയില്‍ ആരംഭിക്കുന്ന മലബാര്‍ ജെംസ് ആന്‍ഡ് ജുവല്ലറി ആഭരണനിര്‍മ്മാണ കേന്ദ്രത്തിനും ശുദ്ധീകരണശാലയ്ക്കും തറക്കല്ലിട്ടു.തെലങ്കാനയിലെ വ്യവസായം, ഐ.ടി, ഇലക്ട്രോണിക്‌സ്, മുന്‍സിപ്പല്‍ അതോറിറ്റി-നഗരാസൂത്രണവകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രി കെ.ടി രാമറാവുവാണ് ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിച്ചത്.


വ്യവസായ വാണിജ്യ, ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയേഷ് രജ്ഞന്‍, തെലങ്കാന സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പ്പറേഷന്‍ വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഇ.വി നരസിംഹ റെഡ്ഡി, തെലങ്കാന സ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ കൃഷ് ഭാസ്‌കര്‍, മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ്, വൈസ് ചെയര്‍മാന്‍ കെ.പി അബ്ദുള്‍സലാം, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ടസ് ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഒ.അഷര്‍,മലബാര്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (മാനുഫാക്ച്വറിംഗ് ആന്‍ഡ് ബിടുബി ) എ.കെ നിഷാദ്, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ടസ് റീട്ടെയില്‍ ഓപ്പറേഷന്‍സ് ഹെഡ്( റെസ്റ്റ് ഓഫ് ഇന്ത്യ) എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഏറ്റവും വലിയ ആഭരണനിര്‍മ്മാണ കേന്ദ്രവും ശുദ്ധീകരണശാലയും ആരംഭിക്കുന്നത്.തെലങ്കാന സര്‍ക്കാരാണ് മലബാര്‍ ഗ്രൂപ്പിന് വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിനല്‍കിയത്. 3.7 ഏക്കര്‍ ഭൂമിയില്‍ 2.3 ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മ്മിക്കുന്ന ഈ കേന്ദ്രത്തില്‍ 2750 പേര്‍ക്ക് നേരിട്ട് ജോലി നല്‍കാനാകും. പ്രതിവര്‍ഷം 10 ടണ്‍ സ്വര്‍ണത്തിന്റെയും 1.5 ലക്ഷം കാരറ്റ് ഡയമണ്ടുകളുടെയും ആഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയും. വര്‍ഷത്തില്‍ 180 ടണ്‍ സ്വര്‍ണം ശുദ്ധീകരിക്കുന്നതിനുള്ള സൗകര്യമുണ്ടാകും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.