Sections

മലബാർ ഗോൾഡ് & ഡയമണ്ട്‌സിന്റെ ഡിവൈൻ ഡയമണ്ട് കളക്ഷൻ 'ആനിക' നടി കരീന കപൂർ ഖാൻ പുറത്തിറക്കി

Saturday, Apr 18, 2026
Reported By Admin
Malabar Gold & Diamonds Launches ‘Anika’ Natural Diamond Jewellery Collection, Unveiled by Karee

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് & ഡയമണ്ട്സ് പ്രകൃതിദത്ത വജ്രാഭരണങ്ങളുടെ അമൂല്യ ശേഖരമായ 'ആനിക' കളക്ഷൻ പുറത്തിറക്കി. അക്ഷയതൃതീയയോടനുബന്ധിച്ച് മുംബൈയിൽ നടി കരീന കപൂർ ഖാനാണ് ആനിക കളക്ഷൻ പുറത്തിറക്കിയത്.

കോടിക്കണക്കിന് വർഷങ്ങൾ കൊണ്ട് രൂപപ്പെടുന്ന പ്രകൃതിദത്ത വജ്രങ്ങളുടെ അപൂർവ്വതയും ആധികാരികതയുമാണ് ആനിക കളക്ഷൻ. ക്ഷേത്രവാസ്തുവിദ്യ, പവിത്രരൂപങ്ങൾ, സങ്കീർണ്ണമായ കൊത്തുപണികൾ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ആനിക രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ക്ഷേത്രരൂപങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട നെക്ലസുകൾ, കൊത്തുപണികൾ പ്രതിഫലിപ്പിക്കുന്ന വളകൾ, കമ്മലുകൾ, പാരമ്പര്യത്തിന്റെ സ്പർശമുള്ള കടക വളകൾ എന്നിവ ആനികയുടെ പ്രത്യേകതയാണ്. ആഘോഷവേളകൾക്കും നിത്യജീവിതത്തിലെ ആധുനിക വസ്ത്രധാരണത്തിനും ഒരുപോലെ അനുയോജ്യമാണ് ഈ ആഭരണങ്ങൾ.

പാരമ്പര്യം സംരക്ഷിക്കുന്നതിനൊപ്പം ആധുനിക കാലത്തെ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ കൂടി പരിഗണിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ആനിക വജ്രാഭരണങ്ങളിലൂടെ പതിഫലിക്കുന്നതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു. പ്രകൃതിദത്ത വജ്രങ്ങൾക്ക് മുൻഗണന നൽകുന്ന ഈ അമൂല്യ ശേഖരം പാരമ്പര്യത്തെയും ആധുനികതയെയും ഒരുപോലെ ഇഷ്ടപ്പെടുന്നവർക്കായി രൂപപ്പെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര തലത്തിൽ സാക്ഷ്യപ്പെടുത്തിയ വജ്രങ്ങളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ എല്ലാ ഷോറൂമുകളിലും ആനിക ആഭരണ ശേഖരം ലഭ്യമാണ്. ആജീവനാന്ത മെയിന്റനൻസ്, സ്വർണ്ണത്തിന് 100 ശതമാനം എക്സ്ചേഞ്ച് മൂല്യം, ബൈബാക്ക് പോളിസി തുടങ്ങിയവയും ഉപഭോക്താക്കൾക്കായി നൽകുന്നുണ്ട്.

മലബാർ ഗോൾഡ് & ഡയമണ്ട്സിന് 14 രാജ്യങ്ങളിലായി 445 ലേറെ ഷോറൂമുകളുണ്ട്. കമ്പനിയുടെ അന്തിമ വ്യാപാര ലാഭത്തിന്റെ 5 ശതമാനം വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീശാക്തീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ വിവിധ സി എസ് ആർ പ്രവർത്തനങ്ങൾക്കായി നീക്കിവെയ്ക്കുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.