Sections

പ്രമുഖ ടെലികോം കമ്പനികള്‍ മൊബൈല്‍ ബില്‍ വീണ്ടും വര്‍ധിപ്പിക്കുന്നു 

Wednesday, May 25, 2022
Reported By admin
mobile

2021 ല്‍ എയര്‍ടെല്‍, ജിയോ, വിഐ എന്നിവ 20 മുതല്‍ 25 ശതമാനം വരെ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്

 

ന്യൂഡല്‍ഹി: സ്വകാര്യ ടെലികോം കമ്പനികള്‍ പ്രീ പെയ്ഡ് പ്ലാനുകളുടെ താരിഫ് ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ എന്നീ കമ്പനികള്‍ ദീപാവലിയോടെ നിരക്ക് ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 10 മുതല്‍ 12 ശതമാനം വരെ വര്‍ധനയ്ക്കാണ് സാധ്യത. 

നിരക്ക് വര്‍ധനയിലൂടെ ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം എയര്‍ടെലിന് 200 രൂപയും ജിയോയ്ക്ക് 185 രൂപയും വോഡഫോണ്‍ ഐഡിയയ്ക്ക് 135 രൂപയും ആയി വര്‍ധിക്കുമെന്ന് മാര്‍ക്കറ്റിങ് റിസര്‍ച്ച് സ്ഥാപനങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

എയര്‍ടെല്‍ 200 രൂപയും ജിയോ 185 രൂപയും വോഡഫോണ്‍ ഐഡിയ 135 രൂപയും വീതം പ്രീപെയ്ഡ് പ്ലാനുകള്‍ക്ക് വര്‍ധിപ്പിക്കാനാണ് സാധ്യത. ലാഭം ഉയര്‍ത്താനുള്ള വഴികള്‍ തേടുന്നതിനൊപ്പം വരിക്കാരെ നിലനിര്‍ത്താനുള്ള മാര്‍ഗങ്ങള്‍ കൂടി സ്വകാര്യ ടെലികോം കമ്പനികള്‍ അന്വേഷിക്കേണ്ടി വരും എന്നാണ് വിദഗ്ധരുടെ നിരീക്ഷണം. കാരണം 2021 ലെ നിരക്ക് വര്‍ധനവിന് ശേഷം വരിക്കാരുടെ വലിയ കൊഴിഞ്ഞുപോക്കാണ് വിവിധ ടെലികോം കമ്പനികള്‍ നേരിട്ടത്. ഇത് തുടരാതിരിക്കാന്‍ ഈ ടെലികോം കമ്പനികള്‍ പുതിയ മാര്‍ഗങ്ങള്‍ പരീക്ഷിക്കേണ്ടി വരും. ഒപ്പം പുതിയ വരിക്കാരെ ആകര്‍ഷിക്കാനുള്ള പുത്തന്‍ വഴികളും തേടേണ്ടതായി വരും. 

2021 ല്‍ എയര്‍ടെല്‍, ജിയോ, വിഐ എന്നിവ 20 മുതല്‍ 25 ശതമാനം വരെ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.  എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയും ആദ്യം നിരക്ക് വര്‍ധിപ്പിക്കും എന്ന പ്രഖ്യാപിച്ചതിന് തൊട്ടു പിറകെ ജിയോയും നിരക്ക് വര്‍ധിപ്പിക്കുകയാണ് ഉണ്ടായത്. അതോടെ  79 രൂപയുണ്ടായിരുന്ന ജനപ്രിയ ലോ-ടയര്‍ പ്ലാനുകളുടെ നിരക്ക് 99 രൂപയായി ഉയര്‍ന്നു. ഇതേ രീതിയിലുള്ള മാറ്റങ്ങള്‍ എല്ലാ തുകയിലും പ്രതിഫലിച്ചു. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.