Sections

ചെറുകിട ബിസിനസുകാര്‍ക്ക് ഊര്‍ജം പകര്‍ന്ന് ഇന്ത്യയുടെ സ്വന്തം മീഷോ

Wednesday, May 25, 2022
Reported By admin
meesho

ഈ വില്‍പ്പനക്കാരിലേറെയും കമ്മീഷനും, പെനാല്‍റ്റിയുമില്ലാത്ത വ്യവസായ സംരംഭമായ  മീഷോയില്‍ മാത്രം പ്രവര്‍ത്തിക്കുന്നവരാണ്

 

ചെറുകിട ബിസിനസുകാര്‍ക്ക് മികച്ച അവസരമൊരുക്കി ഇന്ത്യയുടെ സ്വന്തം മീഷോ. ഇ കൊമേഴ്‌സ് കമ്പനിയായ മീഷോയില്‍ വില്‍പ്പനക്കാരുടെ എണ്ണം ആറു ലക്ഷം കടന്നു. 2021 ഏപ്രിലിനു ശേഷം എഴു മടങ്ങാണിത് വര്‍ധിച്ചതെന്ന് കമ്പനി അറിയിച്ചു.

ഈ വില്‍പ്പനക്കാരിലേറെയും കമ്മീഷനും, പെനാല്‍റ്റിയുമില്ലാത്ത വ്യവസായ സംരംഭമായ  മീഷോയില്‍ മാത്രം പ്രവര്‍ത്തിക്കുന്നവരാണ്. അക്കാരണത്താല്‍ രാജ്യത്തെ ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് വളര്‍ച്ചയും ലാഭവിഹിതവും ലഭ്യമാക്കുന്നുവെന്ന് മീഷോ വ്യക്തമാക്കി. 

ഇന്ത്യയിലെ ചെറുകിട ബിസിനസുകാരില്‍ പലരും അത്ര സാങ്കേതിക അറിവുള്ളവരോ മൊബൈല്‍ ബിസിനസില്‍ പരിചയമുള്ളവരോ ആയിരുന്നില്ല. ഉപഭോക്താക്കളെയും വില്‍പ്പനക്കാരെയും സംയോജിപ്പിച്ചു കൊണ്ടുള്ള ഇ-കൊമേഴ്‌സ് മൊബൈല്‍ ആപ്പും മീഷോയ്ക്കുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.