- Trending Now:
കൊച്ചി: മഹീന്ദ്രയുടെ പുതിയ എസ്യുവി ഇലക്ട്രിക് വാഹനങ്ങളായ എക്സ്ഇവി 9ഇ, ബിഇ 6 വാഹനങ്ങളുടെ വില പ്രഖ്യാപിച്ചു. എക്സ്ഇവി 9ഇ വാഹനത്തിന് 21.90 ലക്ഷം മുതൽ 30.50 ലക്ഷം രൂപ വരെയും ബിഇ 6ന് 18.90 ലക്ഷം മുതൽ 26.90 ലക്ഷം രൂപ വരെയുമാണ് എക്സ് ഷോറും വില. ഫെബ്രുവരി 14ന് രാവിലെ 9 മണി മുതൽ വാഹനങ്ങളുടെ ബുക്കിംഗ് ആരംഭിക്കും. മാർച്ച് പകുതിയോടെ പായ്ക്ക് ത്രീ വാഹനങ്ങൾ ലഭിച്ചു തുടങ്ങും. മറ്റുള്ളവ ജൂൺ, ആഗസ്റ്റ് മാസങ്ങളോടെ ലഭിക്കും.
അഞ്ച് വേരിയൻറുകളിലാണ് ബിഇ 6 ലഭിക്കുക. 59 കിലോവാട്ട് ബാറ്ററി പായ്ക്കുള്ള വാഹനത്തിന് 18.90 ലക്ഷം രൂപയും, 59 കിലോവാട്ട് പായ്ക്ക് വൺ എബൗവിന് 20.50 ലക്ഷം രൂപയും, 59 കിലോവാട്ട് പായ്ക്ക് ടുവിന് 21.90 ലക്ഷം രൂപയും, 59 കിലോവാട്ട് പായ്ക്ക് ത്രീ സെലക്റ്റിന് 24.50 ലക്ഷം രൂപയുമാണ് വില. വലിയ 79 കിലോവാട്ട് ബാറ്ററി ഉപയോഗിക്കുന്ന പായ്ക്ക് ത്രീ വാഹനത്തിന് 26.90 ലക്ഷം രൂപയാണ് വില. എവറസ്റ്റ് വൈറ്റ്, എവറസ്റ്റ് വൈറ്റ് - സാറ്റിൻ, ഡീപ് ഫോറസ്റ്റ്, ടാംഗോ റെഡ്, ഡെസേർട്ട് മിസ്റ്റ്, ഡെസേർട്ട് മിസ്റ്റ് - സാറ്റിൻ, ഫയർസ്റ്റോം ഓറഞ്ച്, സ്റ്റെൽത്ത് ബ്ലാക്ക് എന്നീ നിറഭേദങ്ങളിലാണ് വാഹനമെത്തുക.
എക്സ്ഇവി 9ഇ വാഹനത്തിൻറെ നാല് വേരിയൻറുകളാണുള്ളത്. 59 കിലോവാട്ട് ഉപയോഗിക്കുന്ന പായ്ക്ക് വണ്ണിന് 21.90 ലക്ഷം രൂപയും, 59 കിലോവാട്ട് പായ്ക്ക് ടുവിന് 24.90 ലക്ഷം രൂപയും, 59 കിലോവാട്ട് പായ്ക്ക് ത്രീ സെലക്റ്റിന് 27.90 ലക്ഷം രൂപയുമാണ് വില. 79 കിലോവാട്ട് ബാറ്ററി ഉപയോഗിക്കുന്ന പായ്ക്ക് ത്രീക്ക് 30.50 ലക്ഷം രൂപയാണ് വില. എവറസ്റ്റ് വൈറ്റ്, ഡീപ് ഫോറസ്റ്റ്, ടാംഗോ റെഡ്, നെബുല ബ്ലൂ, ഡെസേർട്ട് മിസ്റ്റ്, റൂബി വെൽവെറ്റ്, സ്റ്റെൽത്ത് ബ്ലാക്ക് എന്നീ നിറഭേദങ്ങളിൽ വാഹനം ലഭ്യമാകും.
59 കിലോവാട്ട്, 79 കിലോവാട്ട് എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളോടെയാണ് ഇരുവാഹനങ്ങളും എത്തുന്നത്. 11.2 കിലോവാട്ട് ചാർജറിന് 75000 രൂപയും 7.2 കിലോവാട്ട് ചാർജറിന് 50000 രൂപയും അധികമായി നൽകണം.
https://www.mahindraelectricsuv.com എന്ന വെബ്സൈറ്റിലൂടെ ഇഷ്ടമുള്ള വാഹനങ്ങൾ ബുക്കിംഗിനായി തിരഞ്ഞെടുക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.