- Trending Now:
കൊച്ചി: ഇന്ത്യയിലെ മുൻനിര എസ്യുവി നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് പുതിയ എക്സ്യുവി 3എക്സ്ഒ ആർഇവിഎക്സ് സീരീസ് പുറത്തിറക്കി. 8.94 ലക്ഷം രൂപയാണ് പ്രാരംഭ വില. മഹീന്ദ്ര എക്സ്യുവി 3എക്സ്ഒ ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം വിൽപനയെന്ന ശ്രദ്ധേയമായ നാഴികക്കല്ല് അടുത്തിടെ കൈവരിച്ചിരുന്നു. ഈ നേട്ടത്തിലേക്ക് ഏറ്റവും വേഗത്തിൽ മഹീന്ദ്രയെ എത്തിച്ച എസ്യുവിയായി ഇത് മാറിയിരിക്കുന്നു.
ആർഇവിഎക്സ് എം വേരിയൻറിന് 8.94 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. 82 കിലോവാട്ട് പവറും 200 എൻഎം ടോർക്കും നൽകുന്ന 1.2 ലിറ്റർ എംസ്റ്റാലിയൻ ടിസിഎംപിഎഫ്ഐ എഞ്ചിനാണ് ഈ വേരിയൻറിന് കരുത്ത് പകരുന്നത്. ബോഡി കളേർഡ് ഗ്രിൽ, ഫുൾ വിഡ്ത്ത് എൽഇഡി ഡിആർഎൽ, ആർ16 ബ്ലാക്ക് വീൽ കവർ, സ്പോർട്ടി ഡ്യുവൽ-ടോൺ റൂഫ് എന്നിവയുൾപ്പെടുന്ന ഈ വേരിയൻറിൻറെ എക്സ്റ്റീരിയർ മനോഹരമാണ്.
പ്ലഷ് ബ്ലാക്ക് ലെതറെറ്റ് സീറ്റുകൾ, സ്റ്റിയറിംഗിൽ ഘടിപ്പിച്ച നിയന്ത്രണങ്ങളോടുകൂടിയ 26.03 സെൻറിമീറ്റർ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, കൂടാതെ മികച്ച ക്യാബിൻ അനുഭവത്തിനായി 4 സ്പീക്കർ ഓഡിയോ സംവിധാനം എന്നിവ ഈ വാഹനത്തിലുണ്ട്. സുരക്ഷയ്ക്ക് മുൻഗണന നൽകി ആറു എയർബാഗുകൾ, ഹിൽ ഹോൾഡ് കൺട്രോളോടെ കൂടിയ ഇഎസ്സി, എല്ലാ നാലു ചക്രങ്ങൾക്കും ഡിസ്ക് ബ്രേക്കുകൾ എന്നിവ ഉൾപ്പെടെ 35 സ്റ്റാൻഡേർഡ് സവിശേഷതകൾ ഈ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആർഇവിഎക്സ് എം നെക്കാൾ മികച്ച ക്യാബിൻ അനുഭവവും ആകർഷകമായ രൂപകൽപ്പനയും നൽകിക്കൊണ്ട്, ഒറ്റ പാനലുള്ള സൺറൂഫ് കൂട്ടിച്ചേർത്ത് ആർഇവിഎക്സ് എം (ഒ) വേരിയൻറിൻറെ മികവ് വർദ്ധിപ്പിക്കുന്നു. ആർഇവിഎക്സ് എം (ഒ) വേരിയൻറിന് 9.44 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.
1.2 ലിറ്റർ എംസ്റ്റാലിയൻ ടിജിഡിഐ എഞ്ചിൻ കരുത്ത് പകരുന്ന ആർഇവിഎക്സ് എ വേരിയൻറിൻറെ മാനുവൽ ട്രാൻസ്മിഷൻ വകഭേദത്തിന് 11.79 ലക്ഷം രൂപയും, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വകഭേദത്തിന് 12.99 ലക്ഷം രൂപയുമാണ് വില. ഈ വേരിയൻറിന് ശക്തി പകരുന്നത് 96 കിലോവാട്ട് കരുത്തും 230 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന സെഗ്മെൻറിലെ ഏറ്റവും മികച്ച അഡ്വാൻസ്ഡ് 1.2 ലിറ്റർ എംസ്റ്റാലിയൻ ടിജിഡിഐ എഞ്ചിനാണ്. പനോരമിക് സൺറൂഫ്, ലെതറെറ്റ് സീറ്റുകൾ, ഡ്യുവൽ-ടോൺ ഇൻറീരിയറുകൾ, ഓട്ടോ-ഡിമ്മിങ് ഐആർവിഎം തുടങ്ങിയ പ്രീമിയം ഫീച്ചറുകൾ കാബിൻ അനുഭവം കൂടുതൽ മികച്ചതാക്കും.
മറ്റു രണ്ടു വേരിയൻറുകളെ അപേക്ഷിച്ച് ഇതിൽ ഇരട്ട എച്ച്ഡി സ്ക്രീനുകളാണുള്ളത്. 26.03 സെൻറിമീറ്റർ ഇൻഫോടെയ്ൻമെൻറ് സ്ക്രീനും, 26.03 സെൻറിമീറ്റർ ഫുൾ ഡിജിറ്റൽ ക്ലസ്റ്ററും. തടസമില്ലാത്ത കണക്റ്റിവിറ്റിയും സൗകര്യവും ഉറപ്പാക്കുന്നതിന് ബിൽറ്റ്-ഇൻ അലക്സ, ഓൺലൈൻ നാവിഗേഷൻ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ഉൾക്കൊള്ളുന്ന അഡ്രെനോക്സ് കണക്റ്റും ഇതിൽ സംയോജിപ്പിച്ചിട്ടുണ്ട്.
ആർഇവിഎക്സ് സീരീസിലെ മൂന്ന് വകഭേദങ്ങളും ഗാലക്സി ഗ്രേ, ടാങ്കോ റെഡ്, നെബുല ബ്ലൂ, എവറസ്റ്റ് വൈറ്റ്, സ്റ്റെൽത്ത് ബ്ലാക്ക് എന്നീ അഞ്ച് നിറഭേദങ്ങളിൽ ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.