- Trending Now:
ന്യൂഡൽഹി: സുസ്ഥിര വികസനത്തിലേക്കും ഹരിത ഭാവിയിലേക്കും ചുവടുവെച്ച് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ബാങ്കിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ടാറ്റ മോട്ടോഴ്സിന്റെ ഇലക്ട്രിക് വാഹനങ്ങൾ പിഎൻബി പുറത്തിറക്കി.
ആദ്യഘട്ടത്തിൽ മുതിർന്ന ഉദ്യോഗസ്ഥർക്കായി 12 ടാറ്റ നെക്സോൺ ഇവി വാഹനങ്ങളാണ് ബാങ്ക് ലഭ്യമാക്കിയത്. ബാങ്ക് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ എംഡിയും സിഇഒയുമായ അശോക് ചന്ദ്ര വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടർമാരായ എം. പരമശിവം, ബിഭു പ്രസാദ് മഹാപത്ര, ഡി. സുരേന്ദ്രൻ, അമിത് കുമാർ ശ്രീവാസ്തവ എന്നിവരും ടാറ്റ മോട്ടോഴ്സ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
ബാങ്കിന്റെ പാരിസ്ഥിതിക - സാമൂഹിക - ഗവേണൻസ് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഫോസിൽ ഇന്ധനങ്ങളോടുള്ള ആശ്രിതത്വം കുറയ്ക്കുന്നതിനുമാണ് ഈ നീക്കമെന്ന് പിഎൻബി സിജിഎം വിശേഷ് കുമാർ ശ്രീവാസ്തവ പറഞ്ഞു.
ഇന്ത്യയുടെ സുസ്ഥിര വികസന കാഴ്ചപ്പാടിന് കരുത്തുപകരുന്നതിനൊപ്പം ബാങ്കിംഗ് മേഖലയിൽ പരിസ്ഥിതി സൗഹൃദ മാതൃകകൾ സൃഷ്ടിക്കാനും പിഎൻബി ഇതിലൂടെ ലക്ഷ്യമിടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.