Sections

ജയ്പ്രകാശ് അസോസിയേറ്റ്സിന്റെ സിമന്റ് ബിസിനസ്സ് സ്വന്തമാക്കാൻ ഡാൽമിയ സിമന്റ്

Saturday, May 23, 2026
Reported By Admin
Dalmia Cement Acquires Jaypee Cement Plants in Madhya Pradesh and Uttar Pradesh for ₹2,850 Crore

ന്യൂഡൽഹി: മുൻനിര സിമന്റ് കമ്പനി ഡാൽമിയ ഭാരത് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ഡാൽമിയ സിമന്റ് (ഭാരത്) ലിമിറ്റഡ് (ഡിസിബിഎൽ), ജയ്പ്രകാശ് അസോസിയേറ്റ്സിന്റെ മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും പ്രധാന സിമന്റ് പ്ലാന്റുകൾ ഏറ്റെടുക്കുന്നതിനായി പുതിയ ബിസിനസ് ട്രാൻസ്ഫർ കരാറിൽ ഒപ്പുവച്ചു. ഇൻസോൾവൻസി നടപടികളിലൂടെ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ജയ്പ്രകാശ് അസോസിയേറ്റ്സ് ലിമിറ്റഡ് (ജെഎഎൽ), അദാനി ഇൻഫ്രാ എന്നിവരുമായാണ് 2,850 കോടി രൂപയുടെ ഈ കരാർ ഒപ്പുവെച്ചിരിക്കുന്നത്.

മുൻപുണ്ടായിരുന്ന നിയമതടസ്സങ്ങളും തർക്കങ്ങളും പൂർണ്ണമായി പരിഹരിച്ചുകൊണ്ടാണ് ഈ പുതിയ നീക്കം. ഈ ഏറ്റെടുക്കലിലൂടെ പ്രതിവർഷം 5.2 മില്യൺ ടൺ സിമന്റ് ഉത്പാദന ശേഷിയും, 3.3 മില്യൺ ടൺ ക്ലിങ്കർ ശേഷിയും, റേവ, ചുനാർ, ചുർക്ക് എന്നിവിടങ്ങളിലെ പവർ പ്ലാന്റുകളും റെയിൽവേ സൈഡിംഗുകളും ഡാൽമിയക്ക് സ്വന്തമാകും. ഇതോടെ കമ്പനിയുടെ ആകെ സിമന്റ് ഉത്പാദന ശേഷി 54.7 മില്യൺ ടണ്ണായി ഉയരും. രണ്ട് ആഴ്ച്ചയ്ക്കുള്ളിൽ ഈ കൈമാറ്റ നടപടികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സെൻട്രൽ ഇന്ത്യയിലെ ഉയർന്ന സാധ്യതകളുള്ള വിപണിയിലേക്ക് വേഗത്തിൽ പ്രവേശിക്കാനും ഇന്ത്യയൊട്ടാകെ സാന്നിധ്യമറിയിക്കാനും ഈ ആസ്തികൾ സഹായിക്കുമെന്ന് ഡാൽമിയ ഭാരത് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പുനീത് ഡാൽമിയ വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.