- Trending Now:
കൊച്ചി: രാജ്യത്തെ പ്രമുഖ സ്റ്റാൻഡ്-എലോൺ ആരോഗ്യ ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൻറെ 20-ാം വാർഷികത്തിൻറെ ഭാഗമായി കുറഞ്ഞ നിരക്കിലുള്ള പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ 'വാല്യു പ്ലസ്' കൊച്ചിയിൽ അവതരിപ്പിച്ചു. 2, 3, 4 നിര നഗരങ്ങളിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ഈ പ്ലാനിൽ സാധാരണയേക്കാൾ 20 ശതമാനത്തോളം കുറഞ്ഞ നിരക്കിലാണ് പ്രീമിയം ഈടാക്കുന്നത്.
'വാല്യു പ്ലസ്'ലൂടെ 7.5 ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. വ്യക്തികൾക്കും കുടുംബങ്ങൾക്കും ഒരേപോലെ ഈ പ്ലാൻ തിരഞ്ഞെടുക്കാം. 18 വയസ്സിന് മുകളിലുള്ളവർക്കും 91 ദിവസം മുതൽ 25 വയസ്സുവരെയുള്ള ആശ്രിതർക്കും ഈ പോളിസിയിൽ ചേരാം.
രാജ്യത്തുടനീളമുള്ള 11,000-ലധികം വരുന്ന ആശുപത്രികളുടെ വിപുലമായ ശൃംഖല വഴിയാണ് ഈ സേവനം ലഭ്യമാക്കുന്നത്. കൊച്ചിയിലുള്ള കമ്പനിയുടെ 15 നെറ്റ്വർക്ക് ആശുപത്രികളിൽ 11 എണ്ണവും 'വാല്യു പ്ലസ്' ശൃംഖലയിൽ ഉൾപ്പെടുന്നവയാണ്.
പോളിസി എടുത്ത് തുടർച്ചയായ 5 വർഷം ക്ലെയിമുകൾ ഒന്നും എടുത്തിട്ടില്ലെങ്കിൽ ആദ്യ വർഷത്തെ അടിസ്ഥാന പ്രീമിയം പൂർണ്ണമായും ഉപഭോക്താവിന് തിരികെ ലഭിക്കും. 1, 2, 3 വർഷത്തെ കാലാവധികളിലും പ്ലാൻ ലഭ്യമാണ്. ദീർഘകാല പോളിസികൾ തിരഞ്ഞെടുക്കുന്നവർക്ക് രണ്ടാം വർഷം 10 ശതമാനവും മൂന്നാം വർഷം 12.3 ശതമാനവും പ്രീമിയത്തിൽ ഇളവ് ലഭിക്കും. ക്ലെയിം ഇല്ലാത്ത ഓരോ വർഷവും ഇൻഷുറൻസ് തുകയുടെ 50 ശതമാനം വർദ്ധനവ് (പരമാവധി 100 ശതമാനം വരെ) ലഭിക്കുന്നു. തുടർച്ചയായ 7 വർഷം ക്ലെയിം ഇല്ലാത്തവരാണെങ്കിൽ അടിസ്ഥാന ഇൻഷുറൻസ് തുകയുടെ 100 ശതമാനം അധികമായി ലഭിക്കും.
കേരളത്തിൽ മികച്ച സാന്നിധ്യമുള്ള കമ്പനിക്ക് 59 ശാഖകളും 63,000-ലധികം ഏജൻറുമാരുമുണ്ട്. 2026 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തെ 25.4 ലക്ഷം പേർക്ക് പരിരക്ഷ നൽകിയ കമ്പനി 2,44,900 ക്ലെയിമുകളിലായി 1053.4 കോടി രൂപയും ഇതിനകം നൽകിയിട്ടുണ്ട്.
കഴിഞ്ഞ 20 വർഷമായി ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് കൂടുതൽ വിശ്വസനീയവും എളുപ്പത്തിലും കുറഞ്ഞ നിരക്കിലും ലഭ്യമാക്കാനാണ് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് പ്രവർത്തിക്കുന്നത്. കൊച്ചിയിൽ 'വാല്യു പ്ലസ്' അവതരിപ്പിക്കുന്നതിലൂടെ രാജ്യത്തെ 2, 3, 4 നിര നഗരങ്ങളിലെ കൂടുതൽ വ്യക്തികൾക്കും കുടുംബങ്ങൾക്കും മികച്ച ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കിക്കൊണ്ട് സേവനം കൂടുതൽ വിപുലമാക്കുകയാണ്. തങ്ങളെ സംബന്ധിച്ചിടത്തോളം കൊച്ചി വളരെ പ്രധാനപ്പെട്ട ഒരു വിപണിയാണ്. ഉയർന്ന ഇൻഷുറൻസ് തുക, തിരഞ്ഞെടുത്ത മികച്ച ആശുപത്രികളുടെ സേവനം, മറ്റ് ആരോഗ്യ ആനുകൂല്യങ്ങൾ എന്നിവ ഏകദേശം 20 ശതമാനത്തോളം കുറഞ്ഞ പ്രീമിയത്തിൽ സംയോജിപ്പിച്ച് നൽകുന്നതിലൂടെ വാല്യു പ്ലസ് കൂടുതൽ ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ പരിരക്ഷ ഉറപ്പാക്കുന്നു. ആരോഗ്യ പരിരക്ഷ എല്ലാവർക്കും ലഭ്യമാക്കുക എന്ന തങ്ങളുടെ ലക്ഷ്യത്തിൻറെ തുടർച്ചയും എല്ലാവർക്കും ഇൻഷുറൻസ് എന്ന ദേശീയ കാഴ്ച്ചപ്പാട് യാഥാർത്ഥ്യമാക്കുന്നതിനുള്ള ഒരു ചുവടുവെപ്പുമാണ് ഈ പുതിയ പദ്ധതിയെന്നും സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് എംഡിയും സിഇഒയുമായ ആനന്ദ് റോയ് പറഞ്ഞു.
ഇന്നത്തെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് ആരോഗ്യ ഇൻഷുറൻസ് കൂടുതൽ അനുയോജ്യവും കുറഞ്ഞ നിരക്കിലും എളുപ്പത്തിൽ ലഭ്യമാക്കുക ലക്ഷ്യത്തോടെയാണ് വാല്യു പ്ലസ് അവതരിപ്പിച്ചിരിക്കുന്നത്. ഉയർന്ന ഇൻഷുറൻസ് തുക, ആവശ്യമായ ആരോഗ്യ ആനുകൂല്യങ്ങൾ, വെൽനസ്സ് പിന്തുണ, കുറഞ്ഞ പ്രീമിയം നിരക്ക് എന്നിവ സംയോജിപ്പിച്ച വർദ്ധിച്ചുവരുന്ന ചികിൽസാ ആവശ്യങ്ങൾക്കായി മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ കുടുംബങ്ങളെ സഹായിക്കുന്ന തരത്തിലാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ വിപുലമായ വിതരണ ശൃംഖലയിലൂടെയും തിരഞ്ഞെടുക്കപ്പെട്ട മികച്ച ആശുപത്രികളുടെ ശൃംഖലയിലൂടെയും, കൂടുതൽ കുടുംബങ്ങൾക്ക് മികച്ച ആത്മവിശ്വാസത്തോടെ അനുയോജ്യമായ ആരോഗ്യ പരിരക്ഷ തിരഞ്ഞെടുക്കാൻ അവസരമൊരുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കേരള ബിസിനസ്സ് ഹെഡ് സുരേഷ് ആർ. എസ്. പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.