Sections

ട്രക്ക് ഡ്രൈവർമാരുടെ മക്കൾക്ക് സ്‌കോളർഷിപ്പ്: മഹീന്ദ്ര സാരഥി അഭിയാൻ 12ാം പതിപ്പ് പ്രഖ്യാപിച്ചു

Wednesday, Jan 14, 2026
Reported By Admin
Mahindra Sarathi Scholarship Scheme Announces 12th Edition

കൊച്ചി: മഹീന്ദ്ര ട്രക്ക് ആൻഡ് ബസ് ബിസിനസിൻറെ സി.എസ്.ആർ പദ്ധതിയായ മഹീന്ദ്ര സാരഥി അഭിയാൻറെ പന്ത്രണ്ടാം പതിപ്പ് പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ പാസായി ഉപരിപഠനം നടത്തുന്ന ട്രക്ക് ഡ്രൈവർമാരുടെ 1000 പെൺമക്കൾക്ക് 10,000 രൂപ വീതം സ്കോളർഷിപ്പ് നൽകാനാണ് ഈ പതിപ്പിലൂടെ ലക്ഷ്യമിടുന്നത്. സാധാരണക്കാരായ ട്രക്ക് ഡ്രൈവർമാരുടെ പെൺമക്കൾക്ക് ജീവിതത്തിൽ മുന്നേറാനും പത്താം ക്ലാസിന് ശേഷം വിദ്യാഭ്യാസം തുടരാനും തുല്യ അവസരം ഉറപ്പാക്കുന്ന ഈ സംരംഭത്തിന് തുടക്കം കുറിച്ച ആദ്യത്തെ കൊമേഴ്സ്യൽ വെഹിക്കിൾ നിർമാതാക്കളിൽ ഒന്നാണ് മഹീന്ദ്ര. 2014-ൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതുവരെ 11,029 പെൺകുട്ടികൾക്ക് പ്രയോജനം ലഭിച്ചു. 11 കോടിയിലധികം രൂപ മൂല്യമുള്ള 11,029 സ്കോളർഷിപ്പുകളാണ് നൽകിയത്. ഇന്ത്യയിലുടനീളമുള്ള 75-ലധികം ട്രാൻസ്പോർട്ട് ഹബ്ബുകൾ കേന്ദ്രീകരിച്ച് സുതാര്യവും സ്വതന്ത്രവുമായ പ്രക്രിയയിലൂടെയാണ് അർഹരായവരെ തിരഞ്ഞെടുക്കുന്നത്.

അപേക്ഷകരുടെ രക്ഷിതാക്കൾ മഹീന്ദ്ര ട്രക്ക് ആണോ അതോ മറ്റ് ബ്രാൻഡുകളാണോ ഓടിക്കുന്നത് എന്നത് പരിഗണിക്കാതെയാണ് സ്കോളർഷിപ്പുകൾ അനുവദിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഓരോ പെൺകുട്ടിക്കും 10,000 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുന്നതിനൊപ്പം നേട്ടത്തിൻറെ അംഗീകാരമായി സർട്ടിഫിക്കറ്റും നൽകും. സ്കോളർഷിപ്പിന് അർഹരായ 1000 പെൺകുട്ടികളെ ആദരിക്കുന്ന ചടങ്ങുകൾ 2026 ഫെബ്രുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ മഹീന്ദ്ര ട്രക്ക് ആൻഡ് ബസ് നേതൃത്വത്തിൻറെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ സംഘടിപ്പിക്കും.

മഹീന്ദ്ര സാരഥി അഭിയാനിലൂടെ ഞങ്ങൾ സ്കോളർഷിപ്പുകൾ നൽകുക മാത്രമല്ല, മറിച്ച് പെൺകുട്ടികൾക്ക് ഉജ്ജ്വലമായ ഭാവിയിലേക്കുള്ള വാതിലുകൾ തുറന്നുകൊടുക്കുക കൂടിയാണ് ചെയ്യുന്നതെന്ന് മഹീന്ദ്ര ട്രക്ക്സ്-ബസസ് ആൻഡ് കൺസ്ട്രക്ഷൻ എക്വിപ്മ്ൻറ്െ പ്രസിഡൻറും മഹീന്ദ്ര ഗ്രൂപ്പിൻറെ എക്സിക്യൂട്ടീവ് ബോർഡ് അംഗവുമായ വിനോദ് സഹായ് പറഞ്ഞു. അവരുടെ ഭാവിയിൽ നിക്ഷേപിക്കുന്നതിലൂടെ, സമൂഹത്തിനും സമ്പദ്വ്യവസ്ഥയ്ക്കും ഗണ്യമായ സംഭാവന നൽകുന്ന കരുത്തരായ ഒരു തലമുറയെയാണ് ഞങ്ങൾ വളർത്തിയെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓരോ പെൺകുട്ടിക്കും അവളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് നാളത്തെ നേതൃത്വം വഹിക്കാൻ കഴിയുന്ന സമത്വമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് മഹീന്ദ്ര ട്രക്ക്സ്-ബസസ് ആൻഡ് കൺസ്ട്രക്ഷൻ എക്വിപ്മ്ൻറ്െ ബിസിനസ് ഹെഡ് ഡോ.വെങ്കട്ട് ശ്രീനിവാസ് പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.