Sections

മഹീന്ദ്ര ഗ്ലോബൽ വിഷൻ 2027 അനാച്ഛാദനം ചെയ്തു: മോഡുലാർ, മൾട്ടി-എനർജി എൻയു ഐക്യൂ പ്ലാറ്റ്ഫോമുകളെ അടിസ്ഥാനമാക്കിയുള്ള ലോകോത്തര എസ്.യു.വി. ഡിസൈനുകൾ പ്രദർശിപ്പിച്ചു

Saturday, Aug 16, 2025
Reported By Admin
Mahindra Unveils NU iQ SUV Platform & Concepts

  • വിഷൻ 2027: എൻയു ഐക്യൂ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള മഹീന്ദ്രയുടെ പുതിയ തലമുറ എസ്യുവികൾ 2027 മുതൽ പുറത്തിറങ്ങും
  • ഹാർട്ട്കോർ ഡിസൈൻ: പുതിയ എസ്യുവി ആശയങ്ങൾ മഹീന്ദ്രയുടെ അടുത്ത തലമുറയിലെ ഹാർട്ട്കോർ ഡിസൈൻ തത്ത്വചിന്തയെ പ്രദർശിപ്പിക്കുന്നു.
  • പുതിയ അസാധ്യത പര്യവേക്ഷണം: ഇന്ത്യയിലും ആഗോള വിപണികളിലും ഉപയോഗിക്കപ്പെടാത്ത ഇടങ്ങളെ അഭിസംബോധന ചെയ്യുന്നതിനാണ് മൾട്ടി-എനർജി എൻയു ഐക്യൂ പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
  • ലോകോത്തര നിലവാരത്തിലുള്ള എസ്യുവികൾ:
  1. സുപ്പീരിയർ ഡ്രൈവിംഗ് ഡൈനാമിക്സുള്ള കമാൻഡ് സീറ്റിംഗ്
  2. ക്ലാസ്-ലീഡിംഗ് ബൂട്ട് സ്പെയ്സുള്ള സൂപ്പർ സ്പെയ്ഷ്യസ് ക്യാബിൻ
  3. ഫ്ലാറ്റ് ഫോം ആർക്കിടെക്ചർ ആദ്യത്തെ ഫ്ലാറ്റ്-ഫ്ലോർ ഐസിഇ എസ്യുവിയെ ഡ്രോയിംഗ് ബോർഡിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുപോകുന്നു.
  4. ഉയർന്ന തലത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളുള്ള ഭാരം കുറഞ്ഞ ഡിസൈൻ
  5. എൻയു യുഎക്സോട് കൂടിയ സയൻസ് ഫിക്ഷൻ ടെക്: അടുത്ത തലമുറ ഇന്റഗ്രേറ്റഡ് ഡൊമെയ്ൻ ആർക്കിടെക്ചർ
  • ഒന്നിലധികം ടോപ്പ് ഹാറ്റുകൾ, പവർ ട്രയിനുകൾ, ഫ്രണ്ട് വീൽ/ ഓൾ വീൽ ഡ്രൈവ്, ലെഫ്റ്റ്/ റൈറ്റ് ഹാൻ ഡ്രൈവ് ശേഷി

കൊച്ചി: ഇന്ത്യയിലെ മുൻനിര എസ്യുവി നിർമ്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് പുതിയൊരു ശ്രേണിയിലുള്ള എസ്യുവികൾക്ക് അടിത്തറയിടും വിധമുള്ള പുതിയ മോഡുലാർ, മൾട്ടി-എനർജി എൻയു ഐക്യൂ പ്ലാറ്റ്ഫോമുകൾ പുറത്തിറക്കി. പുതിയ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള നാല് ലോകോത്തര ആശയങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടാണ് കമ്പനി അതിന്റെ അടുത്ത തലമുറ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്തത്.

മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് മേഖലയിലെ തന്ത്രത്തിൽ നിന്ന് ഉരുത്തിരിഞ്ഞ നവീകരണത്തിന്റെ ഫലമാണ് വിപ്ലവകരമായ എൻയു ഐക്യൂ പ്ലാറ്റ്ഫോം. മൊബിലിറ്റി നിയമങ്ങൾ മാറ്റിയെഴുതും വിധമുള്ള വിഷൻ എസ്, വിഷൻ ടി, വിഷൻ എസ്എക്സ്ടി, വിഷൻ എക്സ് കൺസപ്റ്റ് മോഡലുകളാണ് കമ്പനി പ്രദർശിപ്പിച്ചത്. മഹീന്ദ്രയുടെ ടേൺ-ഓൺ ഡിസൈൻ, ഒഴിവാക്കാനാവാത്ത സാന്നിധ്യം, മികച്ച പ്രകടനം, ഓൺ-ടാപ്പ് പവർ, ലോകോത്തര സുരക്ഷ, സയൻസ് ഫിക്ഷൻ തുടങ്ങിവയിലൂടെ തങ്ങളുടേതായ സാന്നിധ്യം അറിയിക്കും.

ലോകമെമ്പാടുമുള്ള മഹീന്ദ്ര എസ്യുവികളുടെ ഭാവിയിലേക്കുള്ള ഒരു ബ്ലൂപ്രിന്റാണ് എൻയു ഐക്യൂ എന്ന് മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡിന്റെ ഓട്ടോമോട്ടീവ് ബിസിനസ് (ഡെസിഗ്നേറ്റ്) പ്രസിഡന്റും മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈൽ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറുമായ ആർ. വേലുസാമി പറഞ്ഞു. ഇതിന്റെ മോഡുലാർ, മൾട്ടി-എനർജി ആർക്കിടെക്ചർ ഉപയോഗിച്ച് വ്യത്യസ്ത മേഖലകളിലും പവർ ട്രയിനുകളിലും നവീകരണം നടത്താൻ സാധിക്കും. അടുത്ത തലമുറ എസ്.യു.വികൾക്ക് അടിത്തറ പാകുന്നതാണ് എൻയു ഐക്യൂ പ്ലാറ്റ്ഫോമെന്നും അദ്ദേഹം പറഞ്ഞു.

മുംബൈയിലെയും ബാൻബറിയിലെയും തങ്ങളുടെ ഗ്ലോബൽ ഡിസൈൻ സ്റ്റുഡിയോകളിൽ രൂപകൽപ്പന ചെയ്ത എൻയു ഐക്യൂ എസ്യുവികൾ മഹീന്ദ്രയുടെ ഹാർട്ട്കോർ ഡിസൈൻ തത്ത്വചിന്തയുടെ ഒരു പുതിയ അധ്യായത്തിന്റെ തുടക്കത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡിന്റെ ഓട്ടോ & ഫാം സെക്ടറുകളുടെ ചീഫ് ഡിസൈൻ & ക്രിയേറ്റീവ് ഓഫീസർ പ്രതാപ് ബോസ് പറഞ്ഞു. മികച്ച ഡിസൈൻ ആളുകൾക്കും വാഹനങ്ങൾക്കും ഇടയിൽ ഒരു വൈകാരിക ബന്ധം സൃഷ്ടിക്കും. ലോകത്തെവിടെയും ഏത് ഭൂപ്രദേശത്തും സാഹസികത, ആത്മവിശ്വാസം, ബന്ധം എന്നിവയ്ക്ക് പ്രചോദനം നൽകുന്ന അനുഭവങ്ങളുടെ രൂപപ്പെടുത്തലാണ് ഈ ആശയങ്ങൾ വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

എൻയു ഐക്യൂ നവീകരണം, ആഗോള രൂപകൽപ്പന, നൂതന സാങ്കേതിക വിദ്യ തുടങ്ങിയവയിലൂടെ വിവിധ രാജ്യന്തര ഇടങ്ങളിലെ വലത്-ഇടത് കൈ ഡ്രൈവ് വിപണികളിലെ ഓട്ടോമോട്ടീവ് വ്യവസായത്തിലെ വൈറ്റ് സ്പേസുകളുടെ തകർക്കുന്നതാണെന്ന് മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡിന്റെ ഓട്ടോമോട്ടീവ് ഡിവിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈൽ ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ നളിനികാന്ത് ഗൊല്ലഗുണ്ട പറഞ്ഞു.

വിഷൻ എസ്, വിഷൻ ടി, വിഷൻ എസ്എക്സ്ടി, വിഷൻ എക്സ് എന്നിവ മഹീന്ദ്രയുടെ എൻയു ഐക്യൂ പ്ലാറ്റ്ഫോമിന്റെ വ്യത്യസ്തമായ പ്രകടനത്തെയാണ് പ്രതിനിധീകരിക്കുന്നത്. ആഗോള പ്രേക്ഷകർക്കായി വ്യക്തിഗത, എല്ലാ ഭൂപ്രദേശങ്ങളിലുമുള്ള മൊബിലിറ്റി പുനർനിർവചിക്കുന്നതിനുള്ള മഹീന്ദ്രയുടെ പ്രതിബദ്ധതയെ ഈ ആശയങ്ങൾ പ്രതിനിധീകരിക്കുന്നു.

വിപുലമായതും ആവിഷ്കൃതവുമായ രൂപകൽപ്പനയുമായി സംയോജിപ്പിക്കുന്നതാണ് ശക്തമായ ബ്രാൻഡ് പൈതൃകം. വിഷൻ ടി, വിഷൻ എസ്എക്സ്ടി എന്നിവയുടെ ബോൺ ഐക്കണിക് സ്പിരിറ്റ് മുതൽ വിഷൻ എസിന്റെ സ്പോർട്ടി സോളിഡിറ്റി, വിഷൻ എക്സിന്റെ അത്ലറ്റിസം വരെ ഓരോ മോഡലും വ്യക്തവും അതുല്യവുമായ വ്യക്തിത്വത്തോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

മുംബൈയിലെ മഹീന്ദ്ര ഇന്ത്യ ഡിസൈൻ സ്റ്റുഡിയോ (എംഐഡിഎസ്) ഉം യുകെയിലെ ബാൻബറിയിൽ മഹീന്ദ്ര അഡ്വാൻസ്ഡ് ഡിസൈൻ യൂറോപ്പും (എംഎഡിഇ) ചേർന്ന് വികസിപ്പിച്ചെടുത്ത ഈ നാല് ആശയങ്ങളും ബ്രാൻഡിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ഡിസൈൻ ഭാഷയുടെ തെളിവാണ്. മഹീന്ദ്ര റിസർച്ച് വാലിയിൽ രൂപകൽപ്പന ചെയ്ത ഈ ആശയങ്ങളുടെ ഉത്പ്പാദംന 2027 മുതൽ ആരംഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.