Sections

മഹീന്ദ്ര എക്സ്യുവി 3എക്സ്ഒ പുറത്തിറക്കി

Wednesday, May 01, 2024
Reported By Admin
Mahindra launches the XUV 3XO

കൊച്ചി: ഇന്ത്യയിലെ മുൻനിര എസ്യുവി നിർമ്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് എക്സ്യുവി 3എക്സ്ഒ പുറത്തിറക്കി. കോംപാക്റ്റ് എസ്യുവി വിഭാഗത്തിൽ പുതിയ മാനദണ്ഡങ്ങളുമായി വരുന്ന എക്സ്യുവി 3എക്സ്ഒ മികച്ച ഡിസൈൻ, പ്രീമിയം ഇന്റീരിയറുകൾ, സുഖപ്രദമായ യാത്ര, അത്യാധുനിക സാങ്കേതികവിദ്യ, മികച്ച പ്രകടനം, സുരക്ഷ എന്നിവ ലഭ്യമാക്കുന്നു.

മുംബൈയിലെ മഹീന്ദ്ര ഇന്ത്യ ഡിസൈൻ സ്റ്റുഡിയോയിൽ രൂപകല്പന ചെയ്ത എക്സ്യുവി 3എക്സ്ഒ ചെന്നൈയ്ക്കടുത്തുള്ള മഹീന്ദ്ര റിസർച്ച് വാലിയിലാണ് വികസിപ്പിച്ചെടുത്തത്. നൂതന നിർമ്മാണ പ്രക്രിയകൾ ഉപയോഗിച്ച് മഹീന്ദ്രയുടെ നാസിക്കിലെ അത്യാധുനിക കേന്ദ്രത്തിൽ നിർമ്മിച്ച എക്സ്യുവി 3എക്സ്ഒ മികച്ച കരുത്തും ഉയർന്ന നിലവാരവും ഉറപ്പാക്കുന്നതാണ്. ഓരോ വകഭേദവും അതത് വിഭാഗത്തിന്റെ പ്രത്യേക ആവശ്യങ്ങളും മുൻഗണനകളും നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്നവയാണ്.

ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മുൻനിർത്തിയാണ് എക്സ്യുവി 3എക്സ്ഒ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഹാച്ച്ബാക്കിൽ നിന്നും എസ്യുവിയിലേക്ക് അപ്ഗ്രേഡു ചെയ്യുന്നവർ മുതൽ മത്സരാധിഷ്ഠിത വിലയിൽ ഉയർന്ന ഫീച്ചറുകൾക്കായി തിരയുന്നവർക്കുവരെ എക്സ്യുവി 3എക്സ്ഒ പുതുമ, സുരക്ഷ, പ്രകടനം എന്നിവ ലഭ്യമാക്കുന്നു. വാഹനത്തിന്റെ ഓരോ വകഭേദവും വ്യത്യസ്ത ഉപഭോക്തൃ വിഭാഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പോന്നവയാണെന്നും മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് വിഭാഗം പ്രസിഡന്റ് വീജയ് നക്ര പറഞ്ഞു.

വെല്ലുവിളി നിറഞ്ഞ ഡ്രൈവിംഗ് സാഹചര്യങ്ങളിൽ മികച്ച നിയന്ത്രണം ഉറപ്പാക്കുന്ന അത്യാധുനിക സുരക്ഷാ സംവിധാനങ്ങളായ ബ്ലൈൻഡ് വ്യൂ മോണിറ്ററോട് കൂടിയ 360-ഡിഗ്രി സറൗണ്ട് വ്യൂ സിസ്റ്റം, ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസെന്റ് കൺട്രോൾ തുടങ്ങിയ പുതുതലമുറ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ സംവിധാനവും ഈ വാഹനത്തിലുണ്ട്.

മികച്ച പ്രകടനത്തിനും മികച്ച കാര്യക്ഷമതയ്ക്കും വേണ്ടി രൂപകൽപ്പന ചെയ്തിരിക്കുന്ന ലോകോത്തര നിലവാരത്തിലുള്ള ടർബോ എഞ്ചിനാണ് എക്സ്യുവി 3എക്സോയ്ക്ക് കരുത്തേകുന്നത്. എംസ്റ്റാലിയൻ ടിജിഡിഐ, ടർബോ ഡീസൽ എഞ്ചിനുകൾ യഥാക്രമം 96 കിലോവാട്ട് പവറും (130 പിഎസ്) 230 എൻഎം ടോർക്കും, 85.8 കിലോവാട്ട് പവറും (117 പിഎസ്) 300 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നവയാണ്.

എംസ്റ്റാലിയൻ ടിജിഡിഐ എഞ്ചിന് 4.5 സെക്കൻഡിൽ 0-60 കി.മീ/മണിക്കൂർ വേഗത കൈവരിക്കാനാകും. മാനുവൽ ട്രാൻസ്മിഷനിൽ ഈ വിഭാഗത്തിലെ മികച്ച ഇന്ധനക്ഷമതയായ 20.1 കിലോമീറ്ററും ലഭിക്കും. 6 സ്പീഡ് മാനുവൽ-ഓട്ടോമാറ്റിക് വകഭേദങ്ങളാണ് വാഹനത്തിനുള്ളത്.

6 എയർബാഗുകൾ, 4 ഡിസ്ക് ബ്രേക്കുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ, കുട്ടികളുടെ സുരക്ഷയ്ക്കായി പാസഞ്ചർ എയർബാഗ് ഓൺ/ഓഫ് സംവിധാനം, ടോപ്പ്-ടെതർ ഉള്ള ഐഎസ്ഒ-എഫ്ഐഎക്സ് ചൈൽഡ് സീറ്റുകൾ എന്നിവയോടെയാണ് എക്സ്യുവി 3എക്സ്ഒ എത്തുന്നത്. സെഗ്മെന്റിൽ ആദ്യമായി അഡാസ് ലെവൽ 2 സംവിധാനവും ഈ വാഹനത്തിലുണ്ട്.

ആഗോള വിപണി ലക്ഷ്യമിട്ട് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ചാണ് മഹീന്ദ്ര എക്സ്യുവി 3എക്സ്ഒ രൂപകൽപ്പന ചെയ്തതും വികസിപ്പിച്ചതും. 2024 മെയ് 15 മുതൽ മഹീന്ദ്ര ഡീലർഷിപ്പുകളിലും ഓൺലൈനായും എക്സ്യുവി 3എക്സ്ഒ ബുക്ക് ചെയ്യാം. 2024 മെയ് 26 മുതലാണ് വാഹനത്തിന്റെ ഡെലിവറി.

7.49 ലക്ഷം രൂപ (എക്സ് ഷോറൂം) മുതലാണ് വില ആരംഭിക്കുന്നത്. എറ്റവും ഉയർന്ന വകഭേദത്തിന് 15.49 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില. ഓട്ടോമാറ്റിക് വകഭേദത്തിന്റെ വില 9.99 ലക്ഷത്തിൽ ആരംഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.