- Trending Now:
പൂനെ: പ്രമുഖ ഇലക്ട്രിക്കൽ, കമ്മ്യൂണിക്കേഷൻ കേബിൾ നിർമ്മാതാക്കളായ ഫിനോലെക്സ് കേബിൾസ് ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ആയി മഹേഷ് വിശ്വനാഥൻ നിയമിതനായി.
കഴിഞ്ഞ 17 വർഷമായി ഫിനോലെക്സ് കേബിൾസിന്റെ നേതൃനിരയിലുള്ള മഹേഷ് വിശ്വനാഥൻ, നാല് പതിറ്റാണ്ടിലേറെ പ്രൊഫഷണൽ പരിചയസമ്പത്തുള്ള ചാർട്ടേഡ് അക്കൗണ്ടന്റാണ്. കമ്പനിയുടെ സാമ്പത്തിക-പ്രവർത്തന അടിത്തറ ശക്തമാക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
കമ്പനിയുടെ പാരമ്പര്യം നിലനിർത്തിക്കൊണ്ട് കോർ ബിസിനസ്സ് ശക്തമാക്കാനും, കൺസ്യൂമർ ഇലക്ട്രിക്കൽസ്, സ്മാർട്ട് ഹോം സൊല്യൂഷൻസ് തുടങ്ങിയ പുതിയ മേഖലകളിലേക്ക് പ്രവർത്തനം വിപുലീകരിക്കാനും മുൻഗണന നൽകുമെന്ന് ചുമതലയേറ്റ ശേഷം അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.