Sections

സെബിയുടെ പുതിയ ചെയര്‍പേഴ്‌സണ്‍ ആയി മാധബി പുരി ബച്ച്‌

Monday, Feb 28, 2022
Reported By admin
madhabi puri buch

ഇതാദ്യമായാണ് ഒരു വനിത സെബിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്

 

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യുടെ പുതിയ ചെയർപേഴ്സണായി മാധുബി പുരി ബച്ചിനെ നിയമിച്ചു. ഇതാദ്യമായാണ് ഒരു വനിത സെബിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. അതിന് പുറമെ, സ്വകാര്യ മേഖലയിൽ നിന്ന് സെബിയുടെ തലപ്പത്തെത്തുന്ന ആദ്യ വ്യക്തി കൂടിയാണ് മാധുബി. മൂന്ന് വർഷത്തേക്കാണ് ഇവർ ചുമതലയേറ്റിരിക്കുന്നത്.മാർച്ച് ഒന്ന് ചൊവ്വാഴ്ച മുതൽ മാധബി പുരി ബച്ച് ചുമതലയേൽക്കും. അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ പൂർവ വിദ്യാർത്ഥി കൂടിയായ ബച്ചിന് സാമ്പത്തിക വിപണിയിൽ മൂന്ന് പതിറ്റാണ്ടിന്റെ അനുഭവപരിചയമാണുള്ളത്.സെബിയുടെ മുഴുവൻ സമയ അംഗമായിരുന്നു നേരത്തെ ഇവർ. ഈ കാലാവധി 2021 ഒക്ടോബറിലായിരുന്നു അവസാനിച്ചത്.

അജയ് ത്യാഗിയുടെ കാലാവധി ഫെബ്രുവരി 28ന് അവസാനിക്കുന്നതിനാലാണ് പുതിയ നിയമനമുണ്ടായിരിക്കുന്നത്. ‌1984 ബാച്ച് ഹിമാചൽ പ്രദേശ് ഐഎഎസ് ഉദ്യോഗസ്ഥനാണ് അജയ് ത്യാഗി. അഞ്ച് വർഷമായി അദ്ദേഹം സെബി ചെയർമാനായി പ്രവർത്തിച്ചുവരുന്നു. 2017ലാണ് 63കാരനായ ത്യാഗി ചെയർമാനായി നിയമിക്കപ്പെട്ടത്. മൂന്ന് വർഷത്തേക്കായിരുന്നു നിയമനം പിന്നീട്, കൊവിഡ് മഹാമാരിയെ തുടർന്ന് കാലാവധി നീട്ടി നൽകുകയുമായിരുന്നു.1989ൽ ഐസിഐസിഐ ബാങ്കിൽ നിന്നുമാണ് കരിയർ മാധബി ആരംഭിച്ചത്.

കോർപ്പറേറ്റ് ഫിനാൻസ്, ബ്രാൻഡിംഗ്, ട്രഷറി, ലോണുകൾ എന്നീ മേഖലകളിലാണ് ഇവർ പ്രവർത്തിച്ചിട്ടുള്ളത്.2009 ഫെബ്രുവരി മുതൽ 2011 മെയ് വരെ ഐസിഐസിഐ സെക്യൂരിറ്റീസിൽ എംഡിയും സിഇഒയുമായി പ്രവർത്തിച്ചു. പിന്നീട്, 2011ൽ ഗ്രേറ്റർ പസഫിക് ക്യാപിറ്റലിൽ ചേർന്ന അവർ സിങ്കപുരിലാണ് പിന്നീട് പ്രവർത്തിച്ചത്. ബ്രിക്സ് ബ്ലോക്ക് ഓഫ് നേഷൻസ് സ്ഥാപിച്ച ന്യൂ ഡെവലപ്മെന്റ് ബാങ്കിന്റെ കൺസൾട്ടന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.