- Trending Now:
2025-ഓടെ ലോകത്തിലെ ഏറ്റവും വലിയ ആഡംബര വിപണിയായി മാറാന്‍ പോകുന്ന ചൈനയില്‍ ആഡംബര ഉല്‍പ്പന്നങ്ങള്‍ക്ക് ശക്തമായ ഡിമാന്‍ഡുണ്ട്
1.27 ലക്ഷത്തിന്റെ കുട പുറത്തിറക്കി ആഡംബര ഭീമമാര്‍. ആഡംബര ലേബല്‍ ആയ ഗൂച്ചിയും സ്പോര്‍ട്സ് വെയര്‍ കമ്പനിയായ അഡിഡാസും ചേര്‍ന്ന് നിര്‍മ്മിച്ച കുടയാണ് ചൈനീസ് വിപണിയിലേക്ക് എത്തുന്നത്. 1,644 ഡോളറാണ് ഈ കുടയുടെ വില. അതായത് ഏകദേശം 1.27 ലക്ഷം രൂപ. എന്നാല്‍ വാട്ടര്‍ പ്രൂഫിങ് പോലുമില്ലാത്ത ഈ കുട മഴയത്ത് ഉപയോഗിക്കാന്‍ സാധിക്കുന്നതല്ല എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.
കണ്‍സള്‍ട്ടന്‍സി ബെയിന്‍ ആന്‍ഡ് കമ്പനിയുടെ ഗവേഷണമനുസരിച്ച്, 2025-ഓടെ ലോകത്തിലെ ഏറ്റവും വലിയ ആഡംബര വിപണിയായി മാറാന്‍ പോകുന്ന ചൈനയില്‍ ആഡംബര ഉല്‍പ്പന്നങ്ങള്‍ക്ക് ശക്തമായ ഡിമാന്‍ഡുണ്ട്. എന്നാല്‍ 'സണ്‍ അംബ്രല്ല' എന്ന ലേബലില്‍ കുടയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വന്നതു മുതല്‍ ചൈനയിലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ വ്യാപകമായി. ജൂണ്‍ 7 ന് വിപണിയിലേക്കെത്തുന്ന കുടയെ ഇതിനകം തന്നെ വിപണി തള്ളിയെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം.
സൗന്ദര്യ മേഖലയും കൈയ്യടക്കാന്‍ കച്ചകെട്ടി റിലയന്‍സ് ... Read More
മഴയത്ത് ഉപയോഗിക്കാന്‍ സാധിക്കാത്ത ഈ കുടയെ വിമര്‍ശിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ സൈറ്റായ വെയ്ബോയില്‍ ഹാഷ്ടാഗുകള്‍ നിറഞ്ഞു. 140 ദശലക്ഷത്തിലധികം പേരാണ് കുടയ്‌ക്കെതിരെ കമന്റുകളുമായി എത്തിയത്. അഡിഡാസിന്റെയും ഗുച്ചിയുടെയും ഈ കുട മഴയെ തടയില്ല, പകരം സൂര്യനില്‍ നിന്നും സംരക്ഷണം നല്‍കും. ഫാഷന്‍ പ്രോഡക്റ്റ് എന്ന രീതിയിലാണ് ഈ കുട പുറത്തിറക്കിയിരിക്കുന്നത് എന്നാണ് കമ്പനികളുടെ വിശദീകരണം.
മരത്തില്‍ കൊത്തിയെടുത്ത ബിര്‍ച്ച്-വുഡ് ഹാന്‍ഡില്‍ ആണ് ഈ കുടയുടെ പ്രത്യേകത. രണ്ട് ബ്രാന്‍ഡുകളുടെയും ലോഗോകള്‍ സംയോജിപ്പിച്ച് G- ആകൃതിയിലുള്ള ഹാന്‍ഡില്‍ ആണിത്. പച്ചയും ചുവപ്പും നിറം ചേര്‍ന്ന് പ്രിന്റ് ഡിസൈനില്‍ വരുന്ന ഈ കുട ഇറ്റലിയില്‍ നിര്‍മ്മിച്ചതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.