Sections

നിരവധി കലാകാരന്മാരെ ഒരു കുടക്കീഴിലെത്തിച്ച് ലുലു; ഫെസ്റ്റ് വന്‍വിജയം

Tuesday, Mar 21, 2023
Reported By admin
lulu

കാഴ്ച പരിമിതരായ കലാകാരന്മാർ ഒരുക്കിയ കരകൗശല ഉൽപന്നങ്ങൾ ശ്രദ്ധേയമായി


ഇക്ഷ ഫാഷൻ ഫെസ്റ്റുമായി തിരുവനന്തപുരം ലുലു ആട്രിയം. വിവിധ മേഖലകളിലുള്ള കലാകാരന്മാരെ ഒരു കുടക്കീഴിലെത്തിച്ച് ലുലു ആട്രിയം തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഇക്ഷ വൻവിജയം. ' ടൂറിസം വകുപ്പിനു കീഴിലുളള കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിന്റെ സഹകരണത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്.

പെയിന്റിങ്ങുകൾ, ശിൽപങ്ങൾ, ഇൻസ്റ്റലേഷനുകൾ, സോപ് ശിൽപങ്ങൾ, കരകൗശല ഉൽപന്നങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പ്രദർശനമായിരുന്നു ഫെസ്റ്റിവലിന്റെ മുഖ്യ ആകർഷണം. ലൈവ് ഫെയ്സ് പെയിന്റിംഗ്, കാരിക്കേച്ചർ, മാക്രമേ - കോസ്റ്റർ പെയിൻറിംഗ്- വർക് ഷോപ്പുകൾ, മെഹന്ദി ഡിസൈനിംഗ് തുടങ്ങി മേഖലയിലെ ട്രെൻഡുകളും ഫെസ്റ്റിൽ അണിനിരന്നു. ലോക റെക്കോർഡിലിടം നേടിയ 9 അടി നീളവും അഞ്ചടി വീതിയുമുള്ള ആനയുടെ പെയിന്റിംഗ്, കാഴ്ച പരിമിതരായ കലാകാരന്മാർ ഒരുക്കിയ കരകൗശല ഉൽപന്നങ്ങൾ എന്നിവയും ശ്രദ്ധേയമായി.

''കലയെ പ്രോത്സാഹിപ്പിക്കുന്ന വലിയൊരു മനസ്സാണ് ഈ ഫെസ്റ്റിവലിന് പിന്നിലെന്ന് ലുലു മാളിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞു.''മാൾ എന്ന വാക്കിന് പൂർണത വന്നത് കലാകാരന്മാർ കൂടി വന്നപ്പോളാണ്''എന്ന് ഇക്ഷ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു കൊണ്ട് സംവിധായകൻ രാജീവ് അഞ്ചൽ ചൂണ്ടിക്കാട്ടി. സംവിധായകനും തിരക്കഥാകൃത്തുമായ ശങ്കർ രാമകൃഷ്ണനും ഒപ്പമുണ്ടായിരുന്നു.

ഫെസ്റ്റിനോടനുബന്ധിച്ച് കലയെയും - ഫാഷനെയും സമന്വയിപ്പിച്ചുള്ള ഫാഷൻ ഷോയും, കലാകാരന്മാർ പങ്കെടുത്ത പ്രത്യേക സെഷനുകളും നടന്നു. ടൂറിസം വകുപ്പിനു കീഴിലുളള കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ്, ക്രിയേറ്റീവ് ആർട്സ് എന്നിവരുടെ സഹകരണത്തോടെയാണ് ഇക്ഷ ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.