- Trending Now:
ഏറ്റവും പ്രധാനപ്പെട്ടതും എന്നാൽ അവസാനം സന്തോഷം തരുന്ന കാര്യങ്ങളിൽ ഒന്നാണ് നിങ്ങളുടെ സ്വാതന്ത്ര്യത്തിനനുസരിച്ച് ജീവിക്കുക എന്നത്. സ്വാതന്ത്ര്യം എന്ന് പറയുന്നത് നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കുക എന്നുള്ളതല്ല, സ്വ തന്ത്രം അനുസരിച്ച് ജീവിക്കുന്നതാണ് സ്വാതന്ത്ര്യം എന്ന് പറയുന്നത്. നിങ്ങളുടെ തന്ത്രം ഉപയോഗിച്ച് ജീവിതം തിരഞ്ഞെടുക്കുന്നതിനെയാണ് സ്വാതന്ത്ര്യം എന്ന് പറയുന്നത്. അങ്ങനെയൊരു ജീവിതം ആഗ്രഹിക്കാത്തവരായി ആരും തന്നെ ഇല്ല. പക്ഷേ നിർഭാഗ്യവശാൽ പലർക്കും ഇത് കിട്ടാറില്ല. സമൂഹത്തിന്റെ അല്ലെങ്കിൽ വീട്ടിലുള്ള ആളുകളുടെ, നിങ്ങളറിയാതെ തന്നെ പരസ്യ കമ്പനികളുടെയും സോഷ്യൽ മീഡിയയുടെയോ സ്വാധീന വലയത്തിൽ പെട്ടാണ് നിങ്ങളുടെ ജീവിതം മുന്നോട്ടു പോകുന്നത്. ഇങ്ങനെ ജീവിക്കുന്നത് കൊണ്ടാണ് പലപ്പോഴും നിങ്ങളുടെ ജീവിതത്തിന് നല്ലൊരു സന്തോഷം കണ്ടെത്താൻ കഴിയാത്തത്. പല സർക്കാർ ജീവനക്കാർക്കും ജോലി നേടിയതിനുശേഷം സന്തോഷത്തോടെ കൂടിയുള്ള ഒരു ജീവിതം കിട്ടാറില്ല. തികച്ചും യാന്ത്രികമായ ഒരു ജീവിതമായിരിക്കും അവർക്കുണ്ടാവുക. അവരുടെ ശമ്പളത്തിനെ കുറിച്ച് അവർക്ക് കിട്ടുന്ന ആനുകൂല്യങ്ങളെ കുറിച്ച് മാത്രം ആലോചിച്ചുകൊണ്ട് ഇവരുടെ ജീവിതം മുന്നോട്ടു പോവുക. ഒരിക്കലും ക്രിയേറ്റീവായ ഒരു കാഴ്ചപ്പാട് ഉണ്ടായിരിക്കുകയില്ല. ഇങ്ങനെ ആളുകൾ ജീവിതം തള്ളിനീക്കുന്നതിന്റെ കാരണം എന്തൊക്കെയാണ് എന്ന പരിശോധിച്ചപ്പോൾ പ്രധാനപ്പെട്ട കാര്യങ്ങളായി കണ്ടെത്തിയത്, അവരുടെ ലക്ഷ്യത്തിനനുസരിച്ച് അല്ല അവർ ജീവിക്കുന്നത് അതുകൊണ്ടാണ് ഇങ്ങനെയെന്ന് കാണാൻ കഴിയും. നിങ്ങളുടെ ലക്ഷ്യത്തിനനുസരിച്ചുള്ള ജോലിയല്ല നിങ്ങൾക്ക് ലഭിക്കുന്നതെങ്കിൽ ആ ജോലി നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയില്ല.അതിൽ കുറ്റവും കുറവുകളും മാത്രമേ നിങ്ങൾക്ക് കണ്ടെത്താൻ കഴിയുകയുള്ളൂ. നിങ്ങൾ ആഗ്രഹിച്ചത് പോലെ നിങ്ങളുടെ കഴിവിനെ അനുചിതമായ ഒരു ജോലി ലഭിക്കുമ്പോഴാണ് ആ ജോലിയിൽ സന്തോഷം കണ്ടെത്താൻ സാധിക്കുന്നത്. ഇങ്ങനെ നിങ്ങളുടെ ജീവിതത്തിന് അനുയോജ്യമായ ജോലിയും സാഹചര്യങ്ങളും കണ്ടെത്തുന്നതിന് വേണ്ടിയുള്ള ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്
പലപ്പോഴും പറയാറുണ്ട് നിങ്ങളുടെ ലക്ഷ്യത്തിൻ അനുയോജ്യമായ ജീവിതം കണ്ടെത്തണം അതിനനുസരിച്ച് ജീവിക്കണമെന്ന്. ഇത് കേട്ട് പല ആളുകളും ഇപ്പോൾ നിലവിലുള്ള ജോലി ഒഴിവാക്കിക്കൊണ്ട് അവർക്ക് താല്പര്യമുള്ള ജോലിയും ജീവിതം തെരഞ്ഞെടുക്കും പക്ഷേ പിന്നീട് അതുകൊണ്ട് ദുഃഖിക്കുന്നവരായി മാറാറുണ്ട്. ആ ജോലിയിൽ നിന്നും വിചാരിച്ച ശമ്പളം കിട്ടിയില്ല ജീവിതമാർഗമായി അതുകൊണ്ട് പോകാൻ സാധിക്കുന്നില്ല എന്നൊക്കെപറയാറുണ്ട്. അത് പിന്നീട് വൻ ദുരന്തങ്ങളിലേക്ക് വഴിവച്ചേക്കാം അങ്ങനെ ഒരിക്കലും സംഭവിക്കരുത്. അതിനനുസരിച്ച് നിങ്ങളുടെ ലക്ഷ്യത്തിന് വരുമാനം കണ്ടെത്താൻ സാധിക്കുമെങ്കിൽ മാത്രമേ അതിലേക്ക് ഇറങ്ങാൻ പാടുള്ളൂ.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ആകുലതയും വ്യാകുലതയും: ജീവിതത്തിൽ നിന്നും ഈ ചിന്തകളെ അകറ്റാനുള്ള മാർഗങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.