Sections

വൈഗ എക്സിബിഷൻ കർഷകർക്ക് സൗജന്യ രജിസ്ട്രേഷൻ

Wednesday, Feb 22, 2023
Reported By Admin
Vaiga 2023

വൈഗ കാർഷിക എക്സിബിഷനിൽ ക്ഷേമനിധി ബോർഡിന്റെ തത്സമയ സൗജന്യ രജിസ്ട്രേഷൻ


തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ഫെബ്രുവരി 25 മുതൽ മാർച്ച് 2 വരെ നടക്കുന്ന വൈഗ കാർഷിക എക്സിബിഷനിൽ കേരള കർഷക ക്ഷേമനിധി ബോർഡിന്റെ സ്റ്റാളിൽ കർഷക ക്ഷേമനിധി പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിനും തത്സമയ സൗജന്യ രജിസ്ട്രേഷനുമുള്ള സൗകര്യമുണ്ടാകും. www.kfwfb.kerala.gov.in ൽ പറഞ്ഞിട്ടുള്ള രേഖകളുമായി (ആധാർ കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക്, ഭൂനികുതി രസീത്, പാസ്പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയവ) വരുന്ന കർഷകർക്കാണ് ഈ സൗകര്യം. വിശദവിവരങ്ങൾക്ക്: 0487 2320500, 9496670300.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.