Sections

മെല്ലർ ഇന്ത്യയിൽ അവതരിപ്പിച്ച് ലെൻസ്കാർട്ട്, പോപ്മാർട്ടുമായുള്ള പങ്കാളിത്തവും പ്രഖ്യാപിച്ചു

Wednesday, Nov 19, 2025
Reported By Admin
Lenskart Launches Meller in India, Announces PopMart Partnership

കൊച്ചി: ബാഴ്സലോണയിൽ നിന്നുള്ള ബ്രാൻഡായ മെല്ലർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ലെൻസ്കാർട്ട്. ഇതോടൊപ്പം ആഗോള പോപ്പ്-കൾച്ചർ ബ്രാൻഡായ പോപ്മാർട്ടുമായി പുതിയ ക്രിയേറ്റീവ് ഐവെയർ പങ്കാളിത്തവും ലെൻസ്കാർട്ട് പ്രഖ്യാപിച്ചു. ആധുനിക 'ഹൗസ് ഓഫ് ഐവെയർ ബ്രാൻഡ്സ്' കെട്ടിപ്പടുക്കാനുള്ള ലെൻസ്കാർട്ടിന്റെ ലക്ഷ്യത്തിന് കൂടുതൽ കരുത്ത് പകരുന്നതാണ് ഈ നീക്കം. പോപ്പ് മാർട്ട് x ലെൻസ്കാർട്ട് കണ്ണട ശേഖരം ഡിസംബർ ആദ്യ വാരം മുതൽ സിംഗപ്പൂരിൽ ഓൺലൈനിലും തിരഞ്ഞെടുത്ത ലെൻസ്കാർട്ട് സ്റ്റോറുകളിലും ലഭ്യമാകും. ഹാരീ പോട്ടർ, ഹെല്ലോ കിറ്റി, പോക്കിമോൻ, ഡ്രാഗൺ ബോൾ സീ, സൂപ്പർമാൻ, ബാറ്റ്മാൻ എന്നിവയുൾപ്പെടെയുള്ള ലെൻസ്കാർട്ടിന്റെ സാംസ്കാരിക സഹകരണങ്ങളുടെ വിപുലീകരണം കൂടിയാണ് ഈ പങ്കാളിത്തം.

യൂറോപ്പിലെ ഏറ്റവും സ്വാധീനമുള്ള ഡയറക്റ്റ് ടു കൺസ്യൂമർ യൂത്ത് ഐവെയർ ബ്രാൻഡുകളിൽ ഒന്നാണ് ബാഴ്സലോണയിൽ സ്ഥാപിതമായ മെല്ലർ. 7 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള മെല്ലർ ഇതിനകം യൂറോപ്പിലും യു.എസിലും ശക്തമായ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു. പങ്കാളിത്തത്തിന്റെ ഭാഗമായി ലെൻസ്കാർട്ടിന്റെ ഇന്ത്യയിലുടനീളമുള്ള റീട്ടെയിൽ ശൃംഖലയിലുടെയും, ലെൻസ്കാർട്ട് ആപ്പ് വഴിയും, വെബ്സൈറ്റ് വഴിയും, ഓൺലൈനിലും മെല്ലർ ലഭ്യമാവും. 500 തിരഞ്ഞെടുത്ത സ്റ്റോറുകളിലായിരിക്കും ബ്രാൻഡ് ആദ്യം എത്തുക. മെല്ലർ, ജോൺ ജേക്കബ്സ്, ഓൺഡേയ്സ് പോലുള്ള ബ്രാൻഡുകളിലൂടെയും, പോപ്മാർട്ട്, ഡ്രാഗൺ ബോൾ സീ, ഹാരി പോട്ടർ തുടങ്ങിയ ക്രിയേറ്റീവ് പങ്കാളിത്തങ്ങളിലൂടെയും പുതുതലമുറ ഉപഭോക്താക്കളുടെ ആവശ്യം മനസിലാക്കിയുള്ള പ്രീമിയം നിരയാണ് ലെൻസ്കാർട്ട് ക്രമേണ കെട്ടിപ്പടുക്കുക്കുന്നത്.

ഞങ്ങൾ എടുക്കുന്ന എല്ലാ തീരുമാനങ്ങൾക്കും പ്രചോദനം ഞങ്ങളുടെ ഉപഭോക്താക്കളാണെന്ന് ഇതേകുറിച്ച് സംസാരിച്ച ലെൻസ്കാർട്ട് സഹസ്ഥാപകനും സിഇഒയുമായ പീയൂഷ് ബൻസാൽ പറഞ്ഞു. ജോൺ ജേക്കബ്സ്, ഓൺഡേയ്സ്, മെല്ലർ പോലുള്ള ബ്രാൻഡുകളെ, പോപ്പ് മാർട്ട് പോലുള്ള പങ്കാളിത്തത്തിലൂടെ ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ, ഉപഭോക്താക്കൾക്ക് കൂടുതൽ തിരഞ്ഞെടുപ്പുകളും മികച്ച അനുഭവങ്ങളും നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.