Sections

പ്രൊഫഷണലുകളെ  ലക്ഷ്യമിട്ട് ലെനോവോയുടെ പുതിയ ടാബ്ലെറ്റും ലാപ്‌ടോപ്പും

Saturday, Nov 16, 2024
Reported By Admin
Lenovo Tab K11 and ThinkBook laptop designed for professionals

തിരുവനന്തപുരം: ടെക്നോളജി രംഗത്തെ പ്രമുഖരായ ലെനോവോ വർക്കിങ് പ്രൊഫഷണലുകൾക്കായി പുതിയ ലാപ്ടോപ്പും ടാബ്ലെറ്റും പുറത്തിറക്കി. ലെനോവോ ടാബ് കെ11 വിപണിയിലെ വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റുന്നതിനും വ്യവസായങ്ങൾക്കും പ്രൊഫഷണലുകൾക്കും അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സുരക്ഷ, കൈകാര്യം ചെയ്യാനുള്ള സൗകര്യം, ദൃഢത എന്നിവയാണ് പുത്തൻ പതിപ്പിന്റെ പ്രധാന സവിശേഷതകൾ. ഉപയോക്താക്കളുടെയും വ്യവസായങ്ങളുടെയും ആവശ്യം പരിഗണിച്ചാണ് പുതിയ ടാബ് പുറത്തിറക്കിയിരിക്കുന്നതെന്ന് ലെനോവോ ഇന്ത്യയുടെ ഡയറക്ടർ ആൻഡ് കാറ്റഗറി ഹെഡ് ആശിഷ് സിക്ക പറഞ്ഞു.

11 ഇഞ്ച് എൽസിഡി ഡിസ്പ്ലേ, 400 നിറ്റ്സ് ബ്രൈറ്റ്നസ്, 1920*1200 റെസല്യൂഷൻ എന്നിവയോടെയുള്ള ടാബ്ലെറ്റ്, ഉയർന്ന ഗുണമേന്മയുള്ള ദൃശ്യാനുഭവമാണ് നൽകുന്നത്. ഡോൾബി ആറ്റ്മോസോടെ മെച്ചപ്പെടുത്തിയ നാല് സ്പീക്കറുകളും മിഡിയാടെക് ഹെലിയോ ജി88 പ്രോസസറും, 8ജിബി വരെ റാം, 128ജിബി സ്റ്റോറേജ് ( ഒരു ടിബി വരെ വിപുലീകരണ സൗകര്യം) എന്നിവയും ഉപയോക്താകൾക്ക് ശരിയായ മൾട്ടിടാസ്കിങ്ങും ധാരാളം സ്റ്റോറേജും ഉറപ്പുവരുത്തുന്നു. 22,999 രൂപയിൽ ആരംഭിക്കുന്ന ലൂണ ഗ്രേ നിറത്തിലുള്ള ഈ മോഡൽ lenovo.com-ൽ ലഭ്യമാണ്. കൂടാതെ തിങ്ക് ബുക്ക് എന്ന പുതിയ ലാപ്ടോപ്പും ലെനോവോ പുറത്തിറക്കി.

57 ബില്യൺ ഡോളർ വരുമാനവും ഫോർച്ച്യൂൺ ഗ്ലോബൽ 500 പട്ടികയിൽ 248-ാം സ്ഥാനവുമുള്ള ലെനോവോയ്ക്ക് 180 വിപണികളിൽ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.