- Trending Now:
ഇ-മാര്‍ജിന്‍ സൗകര്യത്തിലൂടെ ത്രി ഇന്‍ വണ്‍ അക്കൗണ്ട് തുറക്കാം
ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലളിതവും പേപ്പര്‍ രഹിതവുമായ ട്രേഡിങ് അനുഭവം ലഭ്യമാക്കാന്‍ ഒരുങ്ങി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിനായി സേവിങ്സ് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട്, ട്രേഡിങ് അക്കൗണ്ട് എന്നിവ സംയോജിപ്പിക്കുന്ന ത്രീന്‍ ഇന്‍ വണ്‍ അക്കൗണ്ട് ബാങ്ക് അവതരിപ്പിച്ചു.
ഓഹരി വിപണിയില്‍ നിക്ഷേപം തുടങ്ങുന്നതിന് ഡീമാറ്റ്, ട്രേഡിങ് അക്കൗണ്ടുകള്‍ നിര്‍ബന്ധമാണ്. പുതിയ ത്രി ഇന്‍ വണ്‍ അക്കൗണ്ടിലൂടെ സേവിങ്സ് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട്, ട്രേഡിങ് അക്കൗണ്ട് എന്നിവയുടെ ആനുകൂല്യങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാകുമെന്ന് എസ്ബിഐ അറിയിച്ചു. ഇ-മാര്‍ജിന്‍ സൗകര്യത്തിലൂടെ ത്രി ഇന്‍ വണ്‍ അക്കൗണ്ട് തുറക്കാം. ബാങ്കിന്റെ ശാഖകള്‍ നേരിട്ട് സന്ദര്‍ശിക്കാതെ അക്കൗണ്ട് ഓണ്‍ലൈനായി തുറക്കാം.
ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ക്ലിക്ക് ആകില്ലെന്ന് ആരു പറഞ്ഞു?
... Read More
അക്കൗണ്ട് തുറക്കാന്‍ ആവശ്യമായ രേഖകള്‍
സേവിങ്സ് അക്കൗണ്ട് തുറക്കുന്നതിന് പാന്‍ അല്ലെങ്കില്‍ ഫോം 60യും ഫോട്ടോയും ആവശ്യമാണ്.
പാസ്പോര്‍ട്ട്, ആധാര്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐഡി കാര്‍ഡ്, എംഎന്‍ആര്‍ജിഎ നല്‍കിയ ജോബ് കാര്‍ഡ് തുടങ്ങിയവ തിരിച്ചറിയല്‍ രേഖയായും മേല്‍വിലാസത്തിനുള്ള തെളിവായും സമര്‍പ്പിക്കാം.
ഫോട്ടോ, പാന്‍ കാര്‍ഡിന്റെ കോപ്പി, ആധാര്‍കാര്‍ഡിന്റെ കോപ്പി, കാന്‍സല്‍ ചെയ്ത ചെക്/ പുതിയ ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവയാണ് ഡീമാറ്റ് & ട്രേഡിങ് അക്കൗണ്ട് തുറക്കുന്നതിന് ആവശ്യമായ രേഖകള്‍
ഇ-മാര്‍ജിന്‍ സൗകര്യം
ഇ-മാര്‍ജിന്‍ സൗകര്യത്തിന് കീഴില്‍, ഒരാള്‍ക്ക് 25 ശതമാനത്തില്‍ താഴെയുള്ള മാര്‍ജിനുകളില്‍ വ്യാപാരം നടത്താനും ആവശ്യമായ മാര്‍ജിന്‍ ലഭിക്കുന്നതിന് പണമോ ഈടുകളോ ഉപയോഗിച്ച് 30 ദിവസം വരെ പൊസിഷന്‍ നീട്ടി കൊണ്ടുപോകാനും കഴിയും. ഉപഭോക്താവിന് ഡെലിവറിയിലേക്ക് മാറ്റാനും ഡീമാറ്റ് അക്കൗണ്ടില്‍ സ്റ്റോക്കുകള്‍ നേടാനും അല്ലെങ്കില്‍ കാലഹരണപ്പെടുന്നതിന് മുമ്പ് ഏത് സമയത്തും സ്‌ക്വയര്‍ ഓഫ് ചെയ്യാനും ഉള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കാം.
യോനോയെ എസ്ബിഐയില്‍ നിന്ന് വേര്‍പെടുത്തുമോ ?
... Read More
ത്രി ഇന്‍ വണ്‍ അക്കൗണ്ടിന്റെ സവിശേഷതകള്‍:
1) താഴ്ന്ന മാര്‍ജിന്‍
2) ഡെലിവറി/സ്‌ക്വയര്‍ ഓഫിലേക്ക് മാറ്റാനുള്ള ഓപ്ഷന്‍
3) പൊസിഷന്‍ നീട്ടി കൊണ്ടുപോകാം
4) മാര്‍ജിന്‍ പണം/സ്റ്റോക്ക് രൂപത്തില്‍ ആകാം
ത്രീന്‍ ഇന്‍ അക്കൗണ്ട് ഉപയോഗിക്കുന്നതിന്
1. എസ്ബിഐ സെക്യൂരിറ്റീസ് വെബ് പ്ലാറ്റ്‌ഫോം വഴി ട്രേഡിങ് അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുക
2. ഓര്‍ഡര്‍ പ്ലേസ്‌മെന്റ് (വാങ്ങുക/വില്‍ക്കുക) മെനുവിലേക്ക് പോകുക
3. ഓര്‍ഡര്‍ നല്‍കുമ്പോള്‍ ഉത്പന്നത്തിന്റെ തരം ഇ-മാര്‍ജിന്‍ ആയി തിരഞ്ഞെടുക്കുക
പിതാവിനെ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.