- Trending Now:
ബാങ്കുകളില്‍ പോകാതെ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് സഹായം നല്‍കുന്ന ഒരു ആപ്ലിക്കേഷന്‍ ആണ് യോനോ.എസ്ബിഐയുടെ ഈ ഓണ്‍ലൈന്‍ ബാങ്കിംഗ് പ്ലാറ്റ്‌ഫോമായ യോനയെ അനുബന്ധ കമ്പനിയാക്കാന്‍ നീക്കം നടക്കുന്നതായി അടുത്തകാലത്ത് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായിട്ടായിരുന്നു നടപടി.2017 നവംബറിലാണ് എസ്ബിഐ യോനോ അവതരിപ്പിച്ചത്.
യോനോ ആപ്പ് പ്രശ്നത്തില്‍; ഉപഭോക്താക്കളെ വലച്ച് എസ്ബിഐ ... Read More
അക്കൗണ്ട് തുറക്കല്‍,പണം നല്‍കല്‍,വായ്പ,ടിക്കറ്റ് ബുക്കിംഗ്,ഓഫ്‌ലൈന്‍ റീട്ടെയില്‍ തുടങ്ങി അറുപതിലധികം ഇ-കൊമേഴ്‌സ് സേവനം ഈ ആപ്ലിക്കേഷനിലൂടെ ലഭിക്കും.എസ്ബിഐയുടെ 60% ഇടപാടും യോനോ വഴിയാണ്.അനുബന്ധകമ്പനിയാക്കി ബാങ്കില്‍ നിന്ന് വേര്‍പെടുത്തി വില്‍ക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
ഇതുവരെ 8.0 കോടിയിലധികം പേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. 3.7 കോടിയിലധികം ഉപയോക്താക്കള്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. യോനോ ക്യാഷ്, യോനോ കൃഷി, പിഎപിഎല്‍ എന്നിവയാണ് യോനോയില്‍ ലഭിക്കുന്ന മറ്റ് സേവനങ്ങള്‍.
സീസണുകളില്‍ കര്‍ഷകര്‍ക്ക് കാര്‍ഷി പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന് യോനോ കൃഷി മണ്ടിയിലൂടെ വളങ്ങളും കീടനാശിനികളും വാങ്ങുന്നതിന് വലിയ ഓഫറുകളും കിഴിവുകളും ഒക്കെ നല്‍കാറുണ്ട്.അതുപോലെ ബാങ്കുകളില്‍ പോയി ക്യൂ നില്‍ക്കാതെ അക്കൗണ്ട് തുറക്കാന്‍ സാധിക്കുന്നു എന്നതടക്കം വലിയ സൗകര്യങ്ങളാണ് യോനോ വഴി ഉപഭോക്താക്കള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യല്‍ സൗജന്യമാക്കി എസ്ബിഐ യോനോ ആപ്പ് ... Read More
ഓണ്‍ലൈന്‍ സൂപ്പര്‍മാര്‍ക്കറ്റ് മേഖലയിലേക്ക് യോനോ കടന്നതോടെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോരുന്നതായും തട്ടിപ്പിന് ഇടയാക്കുന്നതായും പരാതികള്‍ ഉയര്‍ന്നിരുന്നു.എസ്ബിഐയുടെ 56% ഓഹരികള്‍ മാത്രമാണ് കേന്ദ്രസര്‍ക്കാരിന്റെ കൈവശമുള്ളത്.ബാങ്ക് പൂര്‍ണമായും സ്വകാര്യവത്ക്കരിക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്.പാര്‍ലമെന്റ് സമ്േളനത്തില്‍ ബില്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.