- Trending Now:
ഓണാഘോഷത്തിനാവശ്യമായ എല്ലാ സാധനങ്ങളും ഒരേ കുടക്കീഴിൽ ലഭ്യമാക്കുന്ന വിധത്തിൽ എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ മേളയ്ക്ക് വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രി പി. രാജീവ് തുടക്കം കുറിച്ചു.
ജില്ലാതല ഓണ വിപണന മേള ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 1 വരെ നടത്തപ്പെടും. ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ കുടുംബശ്രീ അംഗങ്ങൾ ഉൽപ്പാദിപ്പിച്ച വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് മേളയുടെ ആകർഷണം. നാട്ടിൻപുറത്തിന്റെ രുചിയും തനിമയും ഒത്തുചേർന്ന ഉൽപ്പന്നങ്ങൾ ഒരേ വേദിയിൽ ലഭ്യമാക്കുന്നതിലൂടെ ഓണാഘോഷത്തിന് നിറവും പുതുമയും നൽകാനാണ് വിപണനമേള ലക്ഷ്യമിടുന്നത്.
കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ റ്റി എം റെജീന, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ- ഓർഡിനേറ്റർമാരായ കെ സി അനുമോൾ, അമ്പിളി തങ്കപ്പൻ, മാർക്കറ്റിങ് ജില്ലാ പ്രോഗ്രാം മാനേജർ സെയ്തു മുഹമ്മദ്, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.