Sections

കെ.എസ്.എഫ്.ഇ ഭദ്രത സ്മാർട്ട് ചിട്ടി; ബമ്പര്‍ സമ്മാനം ഒരു കോടിയുടെ ഫ്‌ളാറ്റ്‌ | ksfe bhadratha chitty

Saturday, Jul 23, 2022
Reported By admin
ksfe smart chitty

ഒരു കോടി രൂപയുടെ ബമ്പർ സമ്മാനം, ആകെ 10.5 കോടിയുടെ സമ്മാനങ്ങൾ

 

കെഎസ്.എഫ്.ഇയുടെ ഭദ്രത സ്മാർട്ട് ചിട്ടികൾക്കു തുടക്കമായി. നിരവധി സമ്മാനങ്ങളും ആനുകൂല്യങ്ങളും കോർത്തിണക്കി അവതരിപ്പിക്കുന്ന ഈ ചിട്ടിയിൽ ചേരുന്നവർക്കായി ഒരു കോടി രൂപ വിലമതിക്കുന്ന ഫ്‌ളാറ്റ്/ വില്ല ബമ്പർ സമ്മാനമായി നൽകും. ചിട്ടിയുടെ സംസ്ഥാനതല ഉദ്ഘാടനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു.

ബമ്പർ സമ്മാനത്തിനു പുറമെ മേഖലാതലത്തിൽ 70 ഇലക്ട്രിക് കാറുകൾ/ അല്ലെങ്കിൽ പരമാവധി 12.5 ലക്ഷം രൂപ വീതവും, 100 ഇലക്ട്രിക് സ്‌കൂട്ടർ അല്ലെങ്കിൽ പരമാവധി 75,000 രൂപ വീതവും സമ്മാനമായി ലഭിക്കും. ആകെ 10.5 കോടി രൂപയുടെ സമ്മാനങ്ങളാണ് സ്മാർട്ട് ചിട്ടിയുടെ ഭാഗമായി നൽകുന്നത്.

ചിട്ടിയുടെ ആദ്യ ലേലത്തിനു ശേഷം തിരിച്ചടവ് ശേഷിക്കനുസരിച്ചു മതിയായ ജാമ്യം സ്വീകരിച്ചുകൊണ്ട് സലയുടെ 50 ശതമാനം വരെ ചിട്ടി ലോൺ അനുവദിക്കും. പദ്ധതി കാലയളവിൽ വരിക്കാർക്ക് ഗൃഹോപകരണങ്ങൾ വാങ്ങുന്നതിനു നിലവിലുള്ള പലിശ നിരക്കിൽ രണ്ടു ശതമാനം ഇളവോടെ ചിട്ടിയിൽ അടച്ച തുകക്ക് തുല്യമായ തുക (പരമാവധി 50,000) വരെ സി.വി.എൽ. വായ്പയും നൽകും.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പാണു നറുക്കെടുപ്പ് നടത്തുക. ക്യാമ്പയിനിന്റെ ഭാഗമായി പതിനായിരത്തിൽപ്പരം ചിട്ടികൾ ജനുവരി 31 ഓടെ ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണു കെ.എസ്.എഫ്.ഇ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.