Sections

കെപിഐടിയുടെ വരുമാനത്തിൽ 51.7 ശതമാനം വർധനവ്

Friday, Nov 03, 2023
Reported By Admin
KPIT

കൊച്ചി: സോഫ്റ്റ്വെയർ ഡിഫൈൻഡ് വാഹനങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള ഓട്ടോമോട്ടീവ് മൊബിലിറ്റി സംവിധാനങ്ങൾക്കായുള്ള സ്വതന്ത്ര സോഫ്റ്റ് വെയർ ഇൻറഗ്രേഷൻ പങ്കാളിയായ കെപിഐടി ടെക്നോളജീസ് നടപ്പു സാമ്പത്തിക വർഷത്തിൻറെ രണ്ടാം ത്രൈമാസത്തിൽ 51.7 ശതമാനം വരുമാന വർധനവ് രേഖപ്പെടുത്തി. അറ്റാദായത്തിൻറെ കാര്യത്തിൽ വാർഷികാടിസ്ഥാനത്തിൽ 68.7 ശതമാനം വളർച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്. ആഗോള തലത്തിലെ ജീവനക്കാരുടെ എണ്ണം 11970 എന്ന നിലയിലെത്തിക്കാനും സാധിച്ചിട്ടുണ്ട്.

കഴിഞ്ഞ മൂന്നു വർഷങ്ങളിലെ പ്രകടനത്തിന് അനുസൃതമായ മറ്റൊരു മികച്ച ത്രൈമാസ പ്രകടനമാണിതെന്ന് കെപിഐടി സഹസ്ഥാപകനും സിഇഒയും മാനേജിങ് ഡയറക്ടറുമായ കിഷോർ പാട്ടീൽ പറഞ്ഞു. ആഗോള തലത്തിലെ രാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും തങ്ങൾ ശ്രദ്ധാപൂർവ്വമുള്ള നീക്കങ്ങൾ തുടരും. തങ്ങളുടെ ഇടപാടുകാർ പുതിയ, പ്രസക്തമായ സാങ്കേതികവിദ്യകളിൽ നിക്ഷേപം തുടരാൻ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.