Sections

എൻഎസ്ഇയിൽ 30 വർഷം പൂർത്തിയാക്കി കൊട്ടക് മഹീന്ദ്ര ബാങ്ക്

Thursday, Jan 15, 2026
Reported By Admin
Kotak Mahindra Bank Marks 30 Years of NSE Listing

കൊച്ചി: കൊട്ടക് മഹീന്ദ്ര ബാങ്ക് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (എൻഎസ്ഇ) ലിസ്റ്റ് ചെയ്തതിന്റെ 30-ാം വാർഷികം ആഘോഷിച്ചു.

1980കളിൽ ഒരു ചെറു എൻ.ബി.എഫ്.സി ആയി ആരംഭിച്ച കൊട്ടക് ഇന്ന് ഇന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലൊന്നായി മാറി. വൈവിധ്യമാർന്ന ധനകാര്യ സേവനങ്ങളിലേക്ക് ബാങ്ക് വളർന്നത് ഇന്ത്യയുടെ മൂലധന വിപണിയുടെ ശക്തിപ്പെടലിനെയും ഡിജിറ്റൽ സംവിധാനങ്ങളുടെ വളർച്ചയെയും പ്രതിഫലിപ്പിക്കുന്നു.

ഇന്ന് ഏകദേശം 4.2 ട്രില്യൺ രൂപയുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷനും, 2025 സെപ്റ്റംബർ 30നുള്ള കണക്കുപ്രകാരം 5.76 ലക്ഷം കോടി രൂപയുടെ ഉപഭോക്തൃ ആസ്തികളും, 2024-25 സാമ്പത്തിക വർഷത്തിൽ 22,126 കോടി രൂപയുടെ ലാഭവും കൊട്ടക്കിനുണ്ട്.

എൻ.എസ്.ഇയിൽ 30 വർഷം പൂർത്തിയാക്കിയത് ഇന്ത്യയുടെ ശക്തമായ ധനകാര്യ വിപണികളോടൊപ്പം കൊട്ടക് നടത്തിയ യാത്രയുടെ പ്രതീകമാണെന്നും ഉപഭോക്തൃ വിശ്വാസം നേടുന്നതും സാമ്പത്തിക സേവനങ്ങളിലേക്കുള്ള പ്രവേശനം വിപുലീകരിക്കുന്നതുമാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ അശോക് വാസ്വാനി പറഞ്ഞു.

ഇന്ത്യയുടെ മൂലധന വിപണികൾ കൂടുതൽ ആഴമുള്ളതും സുതാര്യവുമായതും സാങ്കേതികമായി പുരോഗമിച്ചതിന്റെയും ഉദാഹരണമാണ് കൊട്ടക്കിന്റെ 30 വർഷത്തെ ലിസ്റ്റിംഗ് എന്ന് എൻഎസ്ഇ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ആശിഷ്കുമാർ ചൗഹാൻ പറഞ്ഞു.

എൻഎസ്ഇ ആസ്ഥാനത്ത് നടന്ന വാർഷികാഘോഷ ചടങ്ങിലൂടെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ പങ്കാളിയാകാനുള്ള കൊട്ടക്കിന്റെ ദീർഘകാല പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.