Sections

ഇന്ത്യ സ്മാര്‍ട്ട് സിറ്റീസ് അവാര്‍ഡ്: യോഗ്യത നേടി തിരുവനന്തപുരവും കൊച്ചിയും

Monday, Jul 04, 2022
Reported By Ambu Senan

കൊച്ചി  എഴുപത്തിരണ്ടാം സ്ഥാനത്താണുള്ളത്
 

ഇന്ത്യ സ്മാര്‍ട്ട് സിറ്റീസ് പുരസ്‌കാര മത്സരത്തിന്റെ ഒന്നാം ഘട്ട യോഗ്യത നേടി തിരുവനന്തപുരവും കൊച്ചിയും. കഴിഞ്ഞ വര്‍ഷം നഗരങ്ങള്‍ കാഴ്ചവച്ച മാതൃകാപരമായ പ്രകടനം വിലയിരുത്തി കേന്ദ്ര നഗര -ഭവനകാര്യ മന്ത്രാലയമാണ് 'ഇന്ത്യ സ്മാര്‍ട്ട് സിറ്റീസ് അവാര്‍ഡ്' ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

രാജ്യത്തുടനീളമുള്ള 75 സ്മാര്‍ട്ട് സിറ്റികള്‍ ഉള്‍പ്പെട്ട പട്ടികയില്‍ അമ്പത്തിയേഴാം സ്ഥാനത്താണ് തിരുവനന്തപുരത്തിന്. കൊച്ചി  എഴുപത്തിരണ്ടാം സ്ഥാനത്താണുള്ളത്. രണ്ടാം ഘട്ടത്തില്‍ ആറ് വിഭാഗങ്ങളിലാണ് അവാര്‍ഡ് നിര്‍ണയം നടത്തുന്നത്. ജൂലൈ 15 വരെ രണ്ടാം ഘട്ടത്തിനായി അപേക്ഷിക്കാം. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ തിരുവനന്തപുരം സ്മാര്‍ട്ട്സിറ്റി മിഷന്‍ ആരംഭിച്ചതായി സി.ഇ.ഒ ഡോ വിനയ് ഗോയല്‍ അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.