Sections

ഇഷ്ടം പോലെ കൃഷി ചെയ്യാം; വരുമാനത്തിനു ഗ്രീന്‍ഹൗസ് മതിയേ

Friday, Jun 03, 2022
Reported By admin
green house

മഴയുടെയും, മണ്ണിന്റെയും കാലാവസ്ഥയുടെയും വ്യതിയാനങ്ങളെ വകവെക്കാതെ നമ്മുടെ ഇഷ്ടപ്രകാരം കൃഷി ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് ഗ്രീന്‍ ഹൗസ് കൃഷി നല്‍കുന്നത്.


നൂതന കൃഷിയുടെ പുതിയ മുഖമാണ് ഗ്രീന്‍ഹൗസ്.കേരളത്തില്‍ ഗ്രീന്‍ഹൗസ് കൃഷിക്ക് പ്രചാരം ഏറിവരുകായണ്.പ്രകൃതിയുടെ സ്വാഭാവിക ക്രമങ്ങള്‍ക്കനുസരിച്ച് വിളവൊരുക്കാന്‍ ഈ കൃഷി രീതിയിലൂടെ സാധിക്കുന്നു.പുതുതലമുറ കൃഷിയുടെ അടയാളവാക്യമായി ഗ്രീന്‍ഹൗസ് രീതി മാറിയിരിക്കുന്നു. ഗ്രീന്‍ ഹൗസ് കൃഷി യുടെ സ്വീകാര്യത കേരളത്തില്‍ വര്‍ദ്ധിക്കുന്നതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആണ് ഈ കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ അവതരിപ്പിച്ചിട്ടുള്ളത്. ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഈ കൃഷി ഉള്‍പ്പെടുന്ന സംരക്ഷിത കൃഷിക്ക് വേണ്ടി പ്രത്യേക സഹായം പദ്ധതികള്‍ക്ക് രൂപം നല്‍കുന്നു. 

സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിരവധി ബഡ്ജറ്റ്കളിലൂടെ ഇതിനോടകംതന്നെ നിരവധിതവണ ഗ്രീന്‍ ഹൗസ് കൃഷിക്ക് വേണ്ടി പദ്ധതിവിഹിതം നീക്കിവെച്ചിരിക്കുന്നു. ഇത് ഗ്രീന്‍ഹൗസ് കൃഷിയുടെ ജനപ്രീതി വര്‍ദ്ധിപ്പിക്കുവാനും കാരണമായിട്ടുണ്ട്.മഴയുടെയും, മണ്ണിന്റെയും കാലാവസ്ഥയുടെയും വ്യതിയാനങ്ങളെ വകവെക്കാതെ നമ്മുടെ ഇഷ്ടപ്രകാരം കൃഷി ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് ഗ്രീന്‍ ഹൗസ് കൃഷി നല്‍കുന്നത്. ചെടികള്‍ക്ക് വേണ്ട എല്ലാ കൃത്രിമ സാഹചര്യങ്ങളും ഒരുക്കി നല്‍കുന്ന ഈ രീതി ഇരട്ടി വിളവ് നല്‍കുന്നതിലും മികച്ചതാണ്.പ്രകൃതിയെ വിളകള്‍ക്ക് അനുയോജ്യമായ തരത്തിലേക്കു നിയന്ത്രിച്ചെടുക്കുന്ന സംവിധാനമാണ് ഗ്രീന്‍ഹൗസുകള്‍ അഥവാ പോളി ഹൗസുകള്‍. ചെടിയെ ചൂട്, മഴ, തണുപ്പ്, വെയില്‍ എന്നിവയില്‍ നിന്ന് സംരക്ഷിച്ചു കൊണ്ട് ചെടിയുടെ വളര്‍ച്ചക്ക് അനുയോജ്യമായ അന്തരീക്ഷം കൃത്രിമമായി സൃഷ്ടിക്കുകയാണ് ഗ്രീന്‍ഹൌസ് ഫാര്‍മിങ്ങില്‍ ചെയ്യുന്നത്.

ഇതിനായി സുതാര്യമായ UV  treated polyethylene ഷീറ്റുകൊണ്ട് കൃഷിസ്ഥലം പൂര്‍ണമായോ, ഭാഗികമായോ മറച്ച് വീടുപോലെ ആക്കി എടുക്കുന്നതിനാണ് ഗ്രീന്‍ഹൌസ് എന്ന് പറയുന്നത്. ഇതിനകത്തു ശാസ്ത്രീയമായ ജലസേചനം, വളമിടല്‍, കാലാവസ്ഥ നിയന്ത്രണം തുടങ്ങിയ കാര്യങ്ങള്‍ നടപ്പിലാക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള കൃഷിയിലൂടെ സാധാരണ കൃഷിയില്‍ ലഭിക്കുന്നതിനേക്കാള്‍ എട്ടിരട്ടിയോളം അധികം വിളവ് ഉണ്ടാക്കാമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

അള്‍ട്രാവയലറ്റ് രശ്മികളെ ചെറുക്കാന്‍ പ്രാപ്തമായ 200 മൈക്രോണ്‍ കനമുള്ള പോളി ഏത്തീലിന്‍ ഷീറ്റുകളാണ് ഇവക്കുവേണ്ടി ഉപയോഗപ്പെടുത്തുന്നത്. പ്രാണികളെ ഉള്ളിലേക്ക് കടക്കാതെ സൂക്ഷിക്കുന്ന സൂക്ഷ്മ സുഷിര വലകളും ഇതിനുവേണ്ടി പ്രയോജനപ്പെടുത്തുന്നു. എത്ര മോശപ്പെട്ട കാലാവസ്ഥയേയും, കനത്ത ചൂടിനെയും ഒരു പരിധിവരെ തടയുവാന്‍ ഗ്രീന്‍ ഹൗസ് കൃഷി പ്രാപ്തമാണ്.

ചൂടും ഈര്‍പ്പവും വളക്കൂറും കൃത്യമായി നിയന്ത്രിച്ച് തയ്യാറാക്കുന്ന പ്ലാസ്റ്റിക് കൂടാരങ്ങള്‍ ഉപയോഗപ്പെടുത്തി നൂറുമേനി വിളവ് ഇന്ന് പലരും നേടുന്നു. സാധാരണ കൃഷിയില്‍ ലഭ്യമാക്കുന്നതിനേക്കാള്‍ പത്തിരട്ടി വിളവ് ഗ്രീന്‍ഹൗസ് കൃഷിയിലൂടെ ലഭ്യമാകുന്നു. ഗ്രീന്‍ഹൗസ് കൃഷിക്ക് ചെറിയ ന്യൂനതകളും ഉണ്ട്. ഇതില്‍ പ്രധാനമാണ് ഹൈബ്രിഡ് ഇനത്തില്‍പ്പെട്ട കുക്കുമ്പര്‍,തക്കാളി, മുളക് തുടങ്ങിയവയാണ് ഇതില്‍ മികച്ച വിളവ് തരുന്ന ഇനമായി പൊതുവേ പറയുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ നല്ല രീതിയില്‍ കൃഷിചെയ്യുമ്പോള്‍ ഇവയ്ക്ക് പലപ്പോഴും വിപണി ലഭ്യമാകുന്നില്ല എന്നും പറയപ്പെടുന്നു. പക്ഷേ വിപണി കണ്ടെത്തി ഒരു ഇനം എന്ന രീതിയില്‍ കൃഷി ചെയ്താല്‍ നല്ല നേട്ടം കൊയ്യുന്ന ഒന്നുതന്നെയാണ് ഗ്രീന്‍ ഹൗസ് കൃഷി. ഇതുകൂടാതെ ശാസ്ത്രീയതയും കരുതലും ഉണ്ടെങ്കില്‍ മാത്രമേ ഗ്രീന്‍ഹൗസ് കൃഷിയില്‍ വിജയിക്കാന്‍ സാധിക്കൂ. 


Story highlights: The greenhouse method is effective in growing everything according to the natural order of things. Greenhouse cultivation begins with the use of GI pipes, polythene sheets, channels for securing them, and special springs.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.