Sections

വൻകുടൽ കാൻസർ: സങ്കീർണ ശസ്ത്രക്രിയ വിജയകരമാക്കി ചെങ്ങന്നൂർ കെ.എം.സി ഹോസ്പിറ്റൽ

Thursday, May 28, 2026
Reported By Admin
Complex Liver Cancer Surgery Successful at KM Cherian

ചെങ്ങന്നൂർ: വൻകുടലിൽ നിന്ന് രണ്ടുതവണ കരളിലേക്ക് പടർന്ന കാൻസറിനെ അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്), ചെങ്ങന്നൂർ. തിരുവനന്തപുരം സ്വദേശിയായ രോഗിയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്.

ആദ്യഘട്ടത്തിൽ തന്നെ വൻകുടലിലെ കാൻസർ കരളിലേക്ക് വ്യാപിച്ച നിലയിലായിരുന്ന രോഗിക്ക് ശസ്ത്രക്രിയയിലൂടെ കരളിലെ രോഗബാധിത ഭാഗം നീക്കം ചെയ്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വീണ്ടും കരളിലേക്ക് രോഗവ്യാപനം കണ്ടെത്തിയതോടെ റിപീറ്റ് ലിവർ റിസക്ഷൻ ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ രോഗം വീണ്ടും വ്യാപിച്ചതോടെ കീമോ തെറാപ്പിയിലൂടെ മാത്രം നിയന്ത്രണം സാധ്യമാകാത്ത ഗുരുതരാവസ്ഥയിലായിരുന്നു രോഗി. അടിയന്തര ശസ്ത്രക്രിയ മാത്രമാണ് മുന്നിലുള്ള ഏക ചികിത്സാമാർഗമെന്ന സാഹചര്യത്തിലാണ് രോഗിയെ കെ.എം.സി ഹോസ്പിറ്റലലിൽ പ്രവേശിപ്പിച്ചത്.

കരളിലെ പ്രധാന രക്തക്കുഴലുകൾക്കിടയിൽ സ്ഥിതിചെയ്തിരുന്ന ട്യൂമർ നീക്കം ചെയ്യുന്നത് ഡോക്ടർമാർക്ക് വലിയ വെല്ലുവിളിയായിരുന്നു. ഇതിനൊപ്പം രോഗിയുടെ രക്തത്തിലെ കൗണ്ട് കുറഞ്ഞ നിലയിലായിരുന്നതിനാൽ ആദ്യം നിശ്ചയിച്ച സമയത്ത് ശസ്ത്രക്രിയ നടത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് എച്ച്പിബി കൺസൾട്ടന്റ്, ഗ്യാസ്ട്രോ-ഓങ്കോ ആൻഡ് ട്രാൻസ്പ്ലാന്റ് സർജൻ ഡോ. മുരളി അപ്പുക്കുട്ടൻറെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ സൂക്ഷ്മമായ ആസൂത്രണത്തോടെയും പരിചരണത്തോടെയും നടത്തിയ അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ ട്യൂമർ പൂർണമായി നീക്കം ചെയ്യാൻ സാധിച്ചു.

''വൻകുടൽ കാൻസർ രോഗികളിൽ പലർക്കും രോഗം കരളിലേക്ക് പടരാനുള്ള സാധ്യതയുണ്ട്. ആദ്യ ശസ്ത്രക്രിയയ്ക്ക് ശേഷവും രോഗവ്യാപനം വീണ്ടും ഉണ്ടാകാം. എന്നാൽ കൃത്യമായ നിരീക്ഷണവും സമയബന്ധിതമായ ചികിത്സയും ലഭിച്ചാൽ ഇത്തരം സങ്കീർണാവസ്ഥകളിലും മികച്ച ചികിത്സാഫലം നേടാൻ സാധിക്കും, ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. മുരളി അപ്പുക്കുട്ടൻ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.