Sections

ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കിം കര്‍ഡാഷ്യന് പിഴ 10 കോടി

Wednesday, Oct 05, 2022
Reported By admin
crypto

സെലിബ്രിറ്റി താരം എന്നതിനെക്കാള്‍ വസ്ത്ര വ്യാപാര ഫാഷന്‍ , കോസ്‌മെറ്റിക് രംഗത്ത് വലിയ ബിസിനസ് സാന്നിധ്യമാണ് കിം കര്‍ഡാഷ്യന്‍

 

ഒരു ക്രിപ്‌റ്റോ കറന്‍സിയുടെ പ്രചാരണത്തിനായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടതിന് പ്രശസ്ത നടിയും റിയാലിറ്റി ഷോ താരവും സംരംഭകയുമായ കിം കര്‍ഡാഷ്യന് 12.6 ലക്ഷം ഡോളര്‍ (അതായത് 10 കോടിയിലേറെ രൂപ) പിഴ. ഏകദേശം 2.50 ലക്ഷം ഡോളര്‍ പ്രതിഫലം പറ്റിയാണ് കര്‍ഡാഷ്യന്‍ ഇന്‍സ്റ്റഗ്രാമില്‍ ആ പോസ്റ്റിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉയര്‍ന്ന പ്രതിഫലത്തുക കൈപ്പറ്റിയത് മറച്ചുവെച്ചതിനാണ് താരത്തില്‍ വലിയ തുക പിഴയിട്ടതെന്ന് അമേരിക്കന്‍ ധനവിപണി നിയന്ത്രണ ഏജന്‍സിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്‍ (എസ്ഇസി ) അറിയിച്ചു. ക്രിപ്‌റ്റോ കറന്‍സികമ്പനിയായ എഥീറിയം മാക്‌സിന്റെ എമാക്‌സ് ടോക്കണ്‍ പ്രൊമോട്ട് ചെയ്തായിരുന്നു കര്‍ഡാഷ്യന്റെ പോസ്റ്റ്. നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആ വെബ്‌സൈറ്റില്‍ പ്രകടമായിരുന്നു എന്നും എസ്ഇസി കണ്ടെത്തി.

സെലിബ്രിറ്റികളായാലും സാധാരണ വ്യക്തികളായാലും ക്രിപ്‌റ്റോ ഇനത്തിലെ നിക്ഷേപ ഉത്പന്നങ്ങള്‍ പ്രചരിപ്പിച്ചാല്‍ അതിന്റെ സ്വഭാവം, ഉറവിടം, പ്രതിഫലം എന്നിവ വെളിപ്പെടുത്തിയിരിക്കണമെന്നാണ് യുഎസിലെ നിയമം. എസ്ഇസി എടുത്ത കേസ് വന്‍തുക നല്‍കി ഒത്തുതീര്‍പ്പാക്കാന്‍ കിം കര്‍ഡാഷ്യന്‍ സമ്മതിക്കുകയായിരുന്നു. മൂന്ന് വര്‍ഷത്തേക്ക് ഒരു ക്രിപ്‌റ്റോ കറന്‍സിയുടെയും പ്രചാരണം നടത്തില്ലെന്നും താരം സമ്മതിച്ചിട്ടുണ്ട്.സെലിബ്രിറ്റി താരം എന്നതിനെക്കാള്‍ വസ്ത്ര വ്യാപാര ഫാഷന്‍ , കോസ്‌മെറ്റിക് രംഗത്ത് വലിയ ബിസിനസ് സാന്നിധ്യമാണ് കിം കര്‍ഡാഷ്യന്‍.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.