- Trending Now:
കേരളപിറവി ദിനമായ നവംബർ 1 മുതൽ ഒരാഴ്ച തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന കേരളീയത്തിൻറെ ഭാഗമായി എന്റെ കേരളം എന്റെ അഭിമാനം എന്ന പേരിൽ ലോകമെമ്പാടുമുള്ള മലയാളികൾക്കായി ഫോട്ടോ ചലഞ്ച് സംഘടിപ്പിക്കുന്നു. കേരളം ആർജിച്ച സമസ്ത നേട്ടങ്ങളും സാംസ്കാരിക തനിമയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരളീയം പരിപാടിയിൽ കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളുടെ പങ്കാളിത്തമാണ് ആഗ്രഹിക്കുന്നത്. ഒപ്പം, ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ എത്തിച്ചേരുന്ന ബൃഹത്തായ സംഗമമായി കേരളീയത്തെ മാറ്റണം.
കേരളത്തിന്റെ തനത് സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന, കേരളത്തെക്കുറിച്ച് അഭിമാനം തോന്നുന്ന എന്തും ഈ ഫോട്ടോ ചലഞ്ചിന്റെ ഭാഗമായി ഉൾപ്പെടുത്താവുന്നതാണ്. keraleeyam2023photochallenge എന്ന ഹാഷ് ടാഗിൽ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും നവംബർ ഒന്നുവരെ ഫോട്ടോകൾ പോസ്റ്റ് ചെയ്യാം.
നാനൂറോളം സ്റ്റാളുകളും ഒൻപതുവേദികളുമായി കേരളീയം വ്യവസായ പ്രദർശന മേള... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.