Sections

മത്സ്യവിഭവങ്ങൾ രുചിയോടെ ആസ്വദിക്കാൻ കേരളീയം സീഫുഡ് ഫെസ്റ്റിവൽ

Thursday, Nov 02, 2023
Reported By Admin
Sea Food Fest

മത്സ്യവിഭവങ്ങൾ രുചിയോടെ ആസ്വദിക്കാൻ കേരളീയം സി ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി. ഫെസ്റ്റിന്റെ ഉദ്ഘാടനം ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ (സാഫ്), സംസ്ഥാന തീരദേശ വികസന കോർപറേഷൻ ലിമിറ്റഡ്, മത്സ്യഫെഡ് എന്നീ ഏജൻസികളുടെ സഹായത്തോടെ എൽ.എം.എസ് കോമ്പൗണ്ടിലാണ് സ്റ്റാളുകൾ ഒരുക്കിയിട്ടുള്ളത്.

കരിമീൻ ഫ്രൈ, ചെമ്മീൻ ബിരിയാണി, ഫിഷ് പുട്ട്, സാൻവിച്ച്, കപ്പ മീൻ കറി, ഉണക്ക മത്സ്യങ്ങൾ, അച്ചാറുകൾ, ചമ്മന്തി, കക്ക റോസ്റ്റ്, ഫിഷ് കട്ട്ലെറ്റ്, ഫിഷ് സമോസ തുടങ്ങി കാസറഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ വിവിധ മത്സ്യ വിഭവങ്ങളാൽ സമ്പന്നമാണ് സീ ഫുഡ് ഫെസ്റ്റ്. സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ പി.ഐ ഷേഖ് പരീത്, ജനറൽ മാനേജർ ബേബി ഷീജ കോഹൂർ, കേരളീയം കൾച്ചറൽ കമ്മിറ്റി ചെയർമാൻ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.