Sections

കേരൾഅഗ്രോ, പ്രചരണ പരിപാടികൾക്ക് തുടക്കം

Thursday, Apr 20, 2023
Reported By Admin
Keralagro

കേരളത്തിലെ കാർഷിക ഉൽപന്നങ്ങൾ കേരൾഅഗ്രോ എന്ന ബ്രാൻഡിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ


സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കേരളത്തിലെ കാർഷിക ഉൽപന്നങ്ങൾ കേരൾഅഗ്രോ എന്ന ബ്രാൻഡിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ വിപണനം നടത്തുന്ന പരിപാടിക്ക് ഏപ്രിൽ 24 ന് എറണാകുളത്ത് തുടക്കംകുറിക്കുകയാണ്. സംസ്ഥാന കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവ്വഹിക്കുന്ന പരിപാടിയുടെ പ്രചരണാർത്ഥം ജില്ലാ കൃഷിഓഫീസിന്റെ ആഭിമുഖ്യത്തിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു.

കാക്കനാട് മുനിസിപ്പൽ കമ്മ്യൂണിറ്റി ഹാളിൽ വച്ച് 'ഞങ്ങളും കൃഷിയിലേക്ക്' എന്ന വിഷയത്തിൽ നടന്ന ചിത്രരചന മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. വിദ്യാർത്ഥികൾക്കായുള്ള കാർഷിക പ്രശ്നോത്തരി മത്സരം ഇന്നും (20.04.2023) ഫോട്ടോഗ്രാഫി മത്സരം ശനിയാഴ്ചയും നടക്കുന്നതാണ്. മത്സര വിജയികൾക്ക് 24 ന് നടക്കുന്ന ചടങ്ങിൽ വച്ച് മന്ത്രി പുരസ്കാരങ്ങൾ നൽകുന്നതാണ്.

ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് ആദ്യഘട്ടത്തിൽ ഉൽപന്നങ്ങൾ വിൽപന നടത്തുന്നത്. കേരളത്തിന്റെ കാർഷിക ഉൽപന്നങ്ങൾക്ക് വിപുലമായ വിപണന സാധ്യതയാണ് ഇതിലൂടെ ലഭ്യമാകുന്നത്.

പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷീലാ പോൾ, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ തോമസ് സാമുവൽ, ജോസഫ് ജോഷി വർഗ്ഗീസ് ,ബിൻസി എബ്രഹാം ,അനിതാ ജെയിംസ് ,സെറിൻ ഫിലിപ്പ് ,ഇന്ദു നായർ പി. ,കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരായ സുധാകുമാരി ജെ. എസ് ,മിനി എം പിള്ള ,കൃഷി ഓഫീസർ അതുൽ ബി.മണപ്പാടൻഎന്നിവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.