Sections

'വൈറോളജി ഇന്നൊവേഷൻ കോഹോർട്ട്; അപേക്ഷാ തിയതി ജൂൺ 20 വരെ നീട്ടി

Tuesday, Jun 16, 2026
Reported By Admin
Applications Extended for Kerala's National Virology Innovation Cohort

കൊച്ചി: കേരളത്തിലെ ഡീപ്പ്-ടെക്, ലൈഫ് സയൻസസ് മേഖലകൾക്ക് കൂടുതൽ കരുത്തുപകരുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷനും (കെഎസ് യുഎം) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയും (ഐഎവി) സംയുക്തമായി നടത്തുന്ന ദേശീയ 'വൈറോളജി ഇന്നൊവേഷൻ കോഹോർട്ടിൽ പങ്കെടുക്കാനുള്ള അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി നീട്ടി. ജൂൺ 20 വരെ ഇതിനായി അപേക്ഷിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനുമായി https://virology.startupmission.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. സാങ്കേതികവിദ്യ കൈമാറ്റത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കും സംശയങ്ങൾക്കുമായി rink@startupmission.in എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാം.

വൈറോളജി, പുതിയ അണുബാധകൾ, ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് എന്നീ മേഖലകളിൽ നൂതന പരിഹാരങ്ങൾ കണ്ടെത്തുന്ന സ്റ്റാർട്ടപ്പുകളെയും ഗവേഷകരെയും പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടുള്ള ആറുമാസം നീണ്ടുനിൽക്കുന്ന സമഗ്ര പരിപാടിയാണിത്. ഈ രംഗങ്ങളിൽ ഉയർന്നുവരുന്ന മികച്ച ആശയങ്ങളെ വിപണിക്ക് അനുയോജ്യമായ ഉൽപ്പന്നങ്ങളാക്കി മാറ്റാൻ ഈ പദ്ധതിയിലൂടെ സാധിക്കും. രോഗനിർണയം, ചികിത്സാരീതികൾ, വാക്സിൻ ആൻഡ് ഇമ്മ്യൂണോളജി പ്ലാറ്റ്ഫോമുകൾ, ജീനോമിക്സ് ആൻഡ് ബയോഇൻഫോർമാറ്റിക്സ്, വൈറൽ സാങ്കേതികവിദ്യകൾ, ആന്റിമൈക്രോബിയൽ റെസിസ്റ്റൻസിന് എതിരെയുള്ള ഫേജ് അധിഷ്ഠിത പരിഹാരങ്ങൾ എന്നിവയിലാണ് ഈ പ്രോഗ്രാം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

പദ്ധതിയുടെ ഭാഗമാകുന്നവർക്ക് സയന്റിഫിക് മെന്റർഷിപ്പ്, ഉൽപ്പന്ന വികസനത്തിനുള്ള പിന്തുണ, പ്രത്യേക ഇൻകുബേഷൻ സൗകര്യങ്ങൾ, സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ സഹായം എന്നിവ ലഭ്യമാക്കും. കൂടാതെ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി വിജയകരമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളുടെ കൈമാറ്റവും സാധ്യമാക്കും. കൃത്യമായ വ്യവസ്ഥകളോടെയാകും സാങ്കേതികവിദ്യാ കൈമാറ്റം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.