Sections

പ്രളയ കാല അരി പണം അടിയന്തരമായി അടയ്ക്കണം എന്ന് കേന്ദ്രം

Monday, Nov 28, 2022
Reported By MANU KILIMANOOR

പണം സബ്‌സിഡിയില്‍ നിന്ന് തിരിച്ചു പിടിക്കുമെന്ന ഭീഷണിക്ക് വഴങ്ങി കേരളം

പ്രളയ കാലത്തെ അരിയുടെ കാശ് അടിയന്തിരമായി വേണമെന്ന് മോദി സര്‍ക്കാര്‍, സബ്‌സിഡിയില്‍ നിന്ന് തിരിച്ചു പിടിക്കുമെന്ന ഭീഷണിക്ക് വഴങ്ങി കേരളം. പണം നല്‍കാനുള്ള ഫയലില്‍ മുഖ്യമന്ത്രി ഒപ്പ് വെച്ചു. കേന്ദ്രത്തിന് നല്കാന്‍ ഖജനാവില്‍ നിന്ന് 205.81 കോടി രൂപ ഉടന്‍ കണ്ടെത്തണം. 2018-ല്‍ ആഗസ്റ്റില്‍ കേരളത്തെ പിടിച്ച് കുലുക്കിയ പ്രളയകാലത്ത് സൗജ്യന വിതരണത്തിന് കേന്ദ്രം നല്‍കിയ അരിയുടെ പണം കേന്ദ്ര സര്‍ക്കാരിന്റെ ഭീഷണിക്ക് വഴങ്ങി തിരിച്ച് നല്‍കാന്‍ കേരളം തയ്യാറെടുക്കുന്നു.

അരി വിഹിതത്തിന്റെ പണം ഉടന്‍ നല്‍കിയില്ലെങ്കില്‍ SDRF ഫണ്ടില്‍ നിന്ന് തിരിച്ച് പിടിക്കുമെന്ന ഭീഷണിക്ക് വഴങ്ങിയാണ് കേരളം നിവര്‍ത്തിയില്ലാതെ പണം തിരികെ അടയ്ക്കാന്‍ തീരുമാനിച്ചത്.പ്രളയകാലത്ത് 89540 മെട്രിക്ക് ടണ്‍ അരി FCI വഴി കേരളത്തിന് നല്‍കിയിരുന്നു. ഇതിന്റെ ബില്‍ തുകയായ 205. 81 കോടി രൂപ ഉടന്‍ നല്‍കണം എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അന്ത്യശാസനം .പണം തിരികെ നല്‍കുന്നില്ലെങ്കില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തെ ഭക്ഷ്യ സബ്‌സിഡിയില്‍ നിന്നോ SDRF ഫണ്ടില്‍ നിന്നോ തിരികെ പിടിക്കുമെന്ന ഭീഷണിക്ക് വഴങ്ങിയാണ് നിവൃത്തിയില്ലാതെ പണം തിരികെ നല്‍കാന്‍ കേരളം തീരുമാനിച്ചിരിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.